Ongoing News
പത്തനംതിട്ടയില്‍ ഒരു വർഷം നീളുന്ന മീലാദ് ക്യാമ്പയിന്‍ തുടങ്ങി
സൗഹാര്‍ദ സന്ദേശമായി മീലാദ് സ്‌നേഹ സംഗമം

പത്തനംതിട്ട | പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ‘തിരുവസന്തം-1500’ എന്ന പ്രമേയത്തില്‍ എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംയുക്തമായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ‘മീലാദ് സ്‌നേഹ സംഗമം’ സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശമായി മാറി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഹാജി അലങ്കാര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, കുര്യാക്കോസ് മാര്‍ ക്ലീമീസ് വലിയ മെത്രപ്പോലീത്ത, യജ്ഞാചാര്യന്‍ ശ്രീ കോന്നിയൂര്‍ ശശിധരന്‍ നായര്‍ സ്‌നേഹ പ്രഭാഷണം നടത്തി.
പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍, മുനീര്‍ റഹ്‌മാന്‍ ജൗഹരി, ഹാമിദ് ഖാന്‍ ബാഖവി, സയ്യിദ് ബാഫഖ്‌റുദ്ധീന്‍ ബുഖാരി, എ പി മുഹമ്മദ് അഷ്ഹര്‍, അബ്ദുല്‍ സലാം സഖാഫി, സലാഹുദ്ദീന്‍ മദനി, സുധീര്‍ വഴിമുക്ക്, മുഹമ്മദ് അന്‍സര്‍ ജൗഹരി സംസാരിച്ചു. ജാതിക്കും മതത്തിനുമപ്പുറം മനുഷ്യരെല്ലാവരും ഒന്നാണെന്ന് ഓര്‍മപ്പെടുത്തുന്നതായിരുന്നു വിവിധ മത രാഷ്ടീയ നേതാക്കളുടെ ഒത്തുകൂടല്‍.