National
പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും
ഡല്‍ഹി സ്‌ഫോടനം, തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം, പുതിയ ലേബര്‍ കോഡ്, ഡല്‍ഹി വായു മലിനീകരണം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെടും
ന്യൂഡല്‍ഹി | പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഡിസംബര്‍ 19 വരെ നീളുന്ന സമ്മേളനം സമീപകാലത്തെ ഏറ്റവും ചെറിയ കാലയളവിലുള്ള സമ്മേളനമാണ്. 13 ബില്ലുകളാണ് ഈ സമ്മേളനകാലത്ത് സര്‍ക്കാര്‍ അവതരിപ്പിക്കുക.
ഡല്‍ഹി സ്‌ഫോടനം, തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം, പുതിയ ലേബര്‍ കോഡ്, ഡല്‍ഹി വായു മലിനീകരണം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെടും. സമ്മേളനത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേകം ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.





