Connect with us

Health

കൊവിഡ് ബാധിച്ച കുട്ടികളില്‍ ഏഴ് മാസംവരെ ആന്റിബോഡികള്‍ നീണ്ടുനില്‍ക്കുമെന്ന് പഠനം

5നും 19നും ഇടയില്‍ പ്രായമുള്ള 218 കുട്ടികളില്‍ നിന്നുള്ള വിവരങ്ങളാണ് സംഘം പരിശോധിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| കൊവിഡ് 19 ബാധിച്ച കുട്ടികളില്‍ ഏഴ് മാസംവരെ ആന്റിബോഡികള്‍ നീണ്ടുനില്‍ക്കുമെന്ന് പഠനം. കൊവിഡ് ബാധിച്ചവരില്‍ 96 ശതമാനം പേര്‍ക്കും ഏഴു മാസങ്ങള്‍ക്കുശേഷവും ആന്റിബോഡികള്‍ തുടര്‍ന്നുവെങ്കിലും, മൂന്നാമത്തെയും അവസാനത്തെയും സാമ്പിളില്‍ പകുതിയിലധികം (58 ശതമാനം) സാമ്പിളുകളും അണുബാധ മൂലമുണ്ടാകുന്ന ആന്റിബോഡികള്‍ക്ക് നെഗറ്റീവ് ആണെന്ന് പഠനം കാണിച്ചു.
ഹൂസ്റ്റണിലെ ടെക്‌സസ് ഹെല്‍ത്ത് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

‘പീഡിയാട്രിക്സ്’ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കൊവിഡ്-19 ആന്റിബോഡി വിലയിരുത്തുന്നതിനായി 2020 ഒക്ടോബറില്‍ ആരംഭിച്ച ടെക്സാസ് കെയേഴ്സ് സര്‍വേയില്‍ എന്റോള്‍ ചെയ്ത 5നും 19നും ഇടയില്‍ പ്രായമുള്ള 218 കുട്ടികളില്‍ നിന്നുള്ള വിവരങ്ങളാണ് സംഘം പരിശോധിച്ചത്. വാക്സിന്‍ പുറത്തിറക്കുന്നതിന് മുമ്പും ഡെല്‍റ്റ, ഒമിക്രോണ്‍ വേരിയന്റുകളിലും സാമ്പിളുകള്‍ ശേഖരിച്ചു. കുട്ടികളില്‍ വൈറസിന്റെ ആഘാതം മനസ്സിലാക്കുന്നതിനുള്ള ആദ്യ ചുവട് മാത്രമാണ് ഈ പഠനമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest