Connect with us

sex abuse

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ 18 പേര്‍ ചേര്‍ന്നു പീഡിപ്പിച്ചു; നഗ്‌ന ചിത്രം പ്രചരിപ്പിച്ചു

പ്രതികളില്‍ ചിലരെ പോലീസ് പിടികൂടിയിട്ടുണ്ട്

Published

|

Last Updated

പത്തനംതിട്ട  | പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് നഗ്‌ന ചിത്രം പ്രചരിപ്പിച്ചുവെന്ന് പരാതി. 18 പേരാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതികള്‍ കുട്ടിയുമായി അടുപ്പത്തിലാവുകയും പിന്നീട് പീഡനത്തിന് ഇരക്കുകയും ചെയ്തുവെന്നാണ് പരാതി.

ശിശു സംരക്ഷണ സമിതി വിവരം അറിയിച്ചതിനെ തുടര്‍ന്നു പോലീസ് കേസെടുത്തു. കേസില്‍ ഉള്‍പ്പെട്ട 18 പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടി സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചതിനെ തുടര്‍ന്നു വാര്‍ഡ് മെമ്പറും കൗണ്‍സിലറും ബന്ധപ്പെട്ടപ്പോഴാണു പീഡന വിവരം അറിഞ്ഞത്.

തുടര്‍ന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ കുട്ടിയെ എത്തിച്ചു. 18 പ്രതികള്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്നു പെണ്‍കുട്ടി വെളിപ്പെടുത്തി. തുടര്‍ന്ന് പരാതി പോലീസിനു കൈമാറി. പ്രതികളില്‍ ചിലരെ പോലീസ് പിടികൂടിയിട്ടുണ്ട്. പ്രതികള്‍ കുട്ടിയുടെ നഗ്‌ന ചിത്രം ഇന്‍സ്റ്റഗ്രാം വഴി വ്യാപകമായി പ്രചരിപ്പിച്ചുവെന്നും പരാതിയിലുണ്ട്.

 

Latest