Connect with us

Kerala

വര്‍ക്കലയില്‍ കവര്‍ച്ച നടത്തിയ നേപ്പാളി സ്വദേശി കോടതിയില്‍ കുഴഞ്ഞുവീണു മരിച്ചു

മോഷണത്തിനുശേഷം വീടിനു പരിസരത്തു ഒളിച്ചിരുന്ന രാം കുമാറിനെയും കൂട്ടാളിയെയും നാട്ടുകാരാണ് പോലീസില്‍ ഏല്‍പ്പിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | വര്‍ക്കലയില്‍ വീട്ടുകാരെ മയക്കി കവര്‍ച്ച നടത്തിയ നേപ്പാള്‍ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. രാം കുമാര്‍ (48) ആണ് മരിച്ചത്. വര്‍ക്കല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രതി കുഴഞ്ഞു വീണ് മരിച്ചത്.

വര്‍ക്കലയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടിലാണ് നേപ്പാള്‍ സ്വദേശിനിയായ ജോലിക്കാരിയുടെ നേതൃത്വത്തിലുള്ള സംഘം മോഷണം നടത്തിയത്. വീട്ടുകാരെ മയക്കി കിടത്തി സ്വര്‍ണവും പണവും മോഷ്ടിക്കുകയായിരുന്നു. മോഷണത്തിനുശേഷം വീടിനു പരിസരത്തു ഒളിച്ചിരുന്ന രാം കുമാറിനെയും കൂട്ടാളിയെയും നാട്ടുകാരാണ് പോലീസില്‍ ഏല്‍പ്പിച്ചത്.

സംഘത്തിലുള്ള വനിത ഉള്‍പ്പെടെ മൂന്നുപേരെ പിടികൂടാനുണ്ട്.