govt& governor conflict
ഗവര്‍ണറും ചീഫ് സെക്രട്ടറിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി
കൂടിക്കാഴ്ച നീണ്ടുനിന്നത് 13 മിനുട്ട്

തിരുവനന്തപുരം | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചീഫ് സെക്രട്ടറി വി പി ജോയിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ലഹരിക്കെതിരായ പ്രചാരണത്തിന് ക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് വിശദീകരണം. എന്നാല്‍ സര്‍ക്കാറിനെതിരായ ഗവര്‍ണറുടെ അസാധാരണ വാര്‍ത്താസമ്മേളനം ഇന്ന് 11.45ന് നടത്താനിരിക്കെയാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. 13 മിനുട്ടാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്.
അതിനിടെ സര്‍വകലാശാലകളില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിച്ചെഴുതിയ കത്തും ചരിത്ര കോണ്‍ഗ്രസിലെ സുരക്ഷാ വീഴ്ചയുടെ ദൃശ്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടുമെന്നാണ് ഗവര്‍ണറുടെ ഓഫീസും അറിയിച്ചിട്ടുണ്ട്.
---- facebook comment plugin here -----