Connect with us

Kerala

മതിലകത്ത് ഗുണ്ടാ സംഘം എസ് ഐയെ ആക്രമിച്ചു; പോലീസ് ജീപ്പ് തകര്‍ത്തു

ലഹരി വില്‍പനക്കാരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമം

Published

|

Last Updated

തൃശൂര്‍ |  തൃശൂര്‍ മതിലകത്ത് ഗുണ്ടാ സംഘം എസ് ഐയെ ആക്രമിച്ചു. ആക്രമണത്തില്‍ മതിലകം എസ് ഐ മിഥുന്‍ മാത്യുവിന് പരുക്കേറ്റു. ലഹരി വില്‍പനക്കാരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമം. എസ് ഐയുടെ മുഖത്താണ് പരുക്ക്. അക്രമികള്‍ പോലീസ് ജീപ്പിന്റെ ചില്ല് തകര്‍ത്തു.

സംഭവത്തില്‍ എടവിലങ്ങ് സ്വദേശികളായ സൂരജ് (18), അജിത്ത് (23), അഖില്‍ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

 

---- facebook comment plugin here -----

Latest