Ongoing News
ഒല്ലൂരിൽ കർട്ടൺ നിർമാണ യൂണിറ്റിൽ തീപിടുത്തം
ഉപകരണങ്ങൾ കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

തൃശൂർ | തൃശൂർ ഒല്ലൂരിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കർട്ടൺ നിർമാണ യൂണിറ്റിൽ തീപിടുത്തം. സംഭവത്തിൽ കമ്പനി ഭാഗികമായി കത്തി നശിച്ചു. സമീപത്തെ പുല്ലിൽ നിന്ന് തീ കമ്പനിയിലേക്ക് പടരുകയായിരുന്നു. രണ്ടു മാസത്തോളമായി അടച്ചിട്ടിരിക്കുന്ന കമ്പനിയിലെ ഉപകരണങ്ങൾ പലതും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതാണ് പ്രാഥമിക നിഗമനം.
സമീപത്തെ മറ്റ് കമ്പനികളിലുള്ള തൊഴിലാളികൾ അറിയിച്ചത് പ്രകാരമെത്തിയ അഗ്നിശമന സേനയും തൊഴിലാളികളും ചേർന്ന് തീയണക്കുകയായിരുന്നു.
---- facebook comment plugin here -----