Kerala
കോട്ടയം മെഡി.കോളജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് കോണ്‍ക്രീറ്റ് കഷ്ണം താഴെ വീണു; ഒരാള്‍ക്ക് പരുക്ക്
ഐസിയുവിന് മുന്നിലെ വരാന്തയില്‍ കിടന്നിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കാലിലേക്ക് കോണ്‍ക്രീറ്റ് കഷ്ണം വീഴുകയായിരുന്നു.

കോട്ടയം| കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് കോണ്‍ക്രീറ്റ് കഷ്ണം അടര്‍ന്നു വീണ് ഒരാള്‍ക്ക് പരുക്ക്. കഴിഞ്ഞ ദിവസം രാത്രി ഐസിയുവിന് മുന്നിലെ വരാന്തയില്‍ കിടന്നിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കാലിലേക്ക് കോണ്‍ക്രീറ്റ് കഷ്ണം വീഴുകയായിരുന്നു. കുമരകം ചീപ്പുങ്കല്‍ സ്വദേശിനി കൊച്ചുമോള്‍ ഷിബുവിനാണ് പരുക്കേറ്റത്. ഈ സംഭവം ആശുപത്രിക്കെട്ടിടങ്ങളുടെ ശോച്യാവസ്ഥയാണ് കാണിച്ചു തരുന്നത്.
മുമ്പും കോട്ടയം മെഡിക്കല്‍ കോളജില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉപയോഗശൂന്യമായ ഒരു പഴയ ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് ബിന്ദു എന്ന സ്ത്രീക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ബിന്ദു. പഴയ ശുചിമുറിയില്‍ കുളിക്കാന്‍ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.