Connect with us

VELLIMADKUNNU CHILDRENS HOME

വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ ഒരു കുട്ടിയെ അമ്മക്കൊപ്പം വിട്ടു

ചില്‍ഡ്രന്‍സ് ഹോമില്‍ സുരക്ഷതരല്ലെന്ന പെണ്‍കുട്ടികളുടെ പരാതി ഇന്നത്തെ സി ഡബ്ല്യൂ സി യോഗം പരിഗണിക്കും

Published

|

Last Updated

കോഴിക്കോട് | വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടിയശേഷം കണ്ടെത്തിയ കുട്ടികളില്‍ ഒരാളെ അമ്മക്കൊപ്പം വിട്ടു. ചില്‍ഡ്രന്‍സ് ഹോമില്‍ മകള്‍ സുരക്ഷിതമല്ലെന്നും തന്റെ കൂടെ പറഞ്ഞയക്കണമെന്നും ചൂണ്ടിക്കാട്ടി മാതാവ് കലക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ ചില്‍ഡ്രന്‍സ് ഹോമില്‍ തങ്ങള്‍ സുരക്ഷതരല്ലെന്ന പെണ്‍കുട്ടികളുടെ പരാതി ഇന്നത്തെ സി ഡബ്ല്യൂ സി യോഗം പരിഗണിക്കും. ഒരു കുട്ടിയെ അമ്മക്കൊപ്പം വിട്ടെങ്കിലും ബാക്കി അഞ്ചു കുട്ടികളുടെ പുനരധിവാസം ഉള്‍പ്പെടെ ഉറപ്പാക്കാനാണ് ഇന്ന് സി ഡബ്ല്യു സി യോഗം ചേരുന്നത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വെളളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ ആറ് പെണ്‍കുട്ടികളെ കാണാതായത്. പോലീസ് അന്വേഷണത്തില്‍ കാണാതായ ആറു പേരില്‍ രണ്ടു കുട്ടികളെ ബെംഗളൂരുവില്‍ നിന്നും നാലു പേരെ മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാന്‍ ശ്രമം നടത്തിയതെന്ന് കുട്ടികള്‍ നേരത്തെ പോലീസിന് മൊഴിനല്‍കിയിരുന്നു. കുട്ടികളുടെ എതിര്‍പ്പ് മറികടന്ന് തിരികെ ബാലമന്ദിരത്തിലെത്തിച്ചപ്പോള്‍ ഒരാള്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.

 

 

 

---- facebook comment plugin here -----

Latest