Kerala
ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു, പൂര്‍ണമായും കത്തി നശിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍
ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വാഹനത്തില്‍ ഉള്ളവര്‍ പുറത്തിറങ്ങി ഓടി

ഇടുക്കി| ഇടുക്കി ഏലപ്പാറ ചെമ്മണ്ണില്‍ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു അപകടം. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് കത്തിയത്. വാഹനത്തിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആര്‍ക്കും പരുക്കില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പീരുമേട് നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.
ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വാഹനത്തില്‍ ഉള്ളവര്‍ പുറത്തിറങ്ങി ഓടി. അതുകൊണ്ടാണ് വന്‍ അപകടം ഒഴിവായത്.
---- facebook comment plugin here -----