Connect with us

National

മുംബൈയില്‍ വ്യാപാരി മകളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു

. ലാല്‍ബാഗിലെ ഗണേഷ് ഗല്ലിയിലെ വീട്ടില്‍വെച്ച് മകള്‍ ആര്യയെ കയര്‍ ഉപയോഗിച്ച് ഗണേഷ് പവാര്‍ ആദ്യം കൊലപ്പെടുടുകയായിരുന്നു.

Published

|

Last Updated

മുംബൈ| മുബൈയില്‍ വ്യാപാരി പതിനൊന്നു വയസ്സായ മകളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു.സംഭവത്തിന് പിന്നിലെ കാരണമെന്താണെന്ന് പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ലാല്‍ബാഗിലെ ഗണേഷ് ഗല്ലിയിലെ വീട്ടില്‍വെച്ച് മകള്‍ ആര്യയെ കയര്‍ ഉപയോഗിച്ച് ഗണേഷ് പവാര്‍ ആദ്യം കൊലപ്പെടുടുകയായിരുന്നു. തുടര്‍ന്ന് അതേ കയര്‍ ഉപയോഗിച്ച് ഇയാള്‍ തൂങ്ങിമരിച്ചു.

പവാറിന്റെ ഭാര്യ പുറത്ത് പോയ സമയത്തായിരുന്നു സംഭവം.ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തതായി പോലീസ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)