Connect with us

bus accident

സഊദിയില്‍ മലയാളികള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു

അപകടത്തില്‍ എല്ലാം നഷ്ടപെട്ട യാത്രക്കാര്‍ക്ക് സ്വാന്തനമേകി ഐസിഎഫ് പ്രവര്‍ത്തകര്‍ രംഗത്ത്

Published

|

Last Updated

ദമാം | ദുബൈയില്‍ നിന്നും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ 38 യാത്രക്കാരുമായി സഊദിയിലേക്ക് യാത്ര തിരിച്ച ബസ്സിന് തീപിടിച്ച് ബസ് പൂര്‍ണ്ണമായും കത്തിനശിക്കുകയും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.

കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ രാജ്യത്തിന് പുറത്തത് പതിനാല് ദിവസം കഴിഞ്ഞശേഷമാണ് സഊദിയിലേക്ക് മടങ്ങി വരാന്‍ കഴിയുന്നത്. ഇത് പ്രകാരം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ 27 മലയാളികളും 8 മലയാളികളും ഉള്‍പ്പെടെ 36 പേരാണ് ബസിലുണ്ടായിരുന്നത്.

യു എ ഇ അതിര്‍ത്തി കടന്ന് സഊദിയിലെത്തിയ ബസ് കിഴക്കന്‍ സഊദി പ്രവിശ്യയിലെ ദമ്മാമിലെത്തുന്നതിന്റെ 300 കിലോമീറ്റര്‍ അപ്പുറത്ത് വെച്ചാണ് അപകടം. ബസ്സിന്റെ പുറകില്‍ തീ കണ്ട ഉടന്‍ തന്നെ യാത്രക്കാര്‍ ഡ്രൈവറെ വിവരം അറിയിക്കുകയും ബസ് നിര്‍ത്തിയ ഉടന്‍ തന്നെ യാത്രക്കാരെല്ലാം ഇറങ്ങിയോടിയതുകൊണ്ടാണ് ആളപായമുണ്ടാകാതിരുന്നത്. യാത്രക്കാര്‍ ഇറങ്ങിയോടി നിമിഷങ്ങള്‍ക്കകം ബസ് പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു.

സ്വന്തനമേകി ഐസിഎഫ്
അപകടത്തില്‍ എല്ലാം നഷ്ടപെട്ട യാത്രക്കാര്‍ക്ക് സ്വാന്തനമേകി ഐസിഎഫ് പ്രവര്‍ത്തകര്‍ രംഗത്ത്. അപകടം നടന്ന ഉടന്‍ തന്നെ അല്‍ഹസയില്‍ എത്തിയ ഐ സി എഫ് നേതാക്കള്‍ അപകടത്തില്‍പ്പെട്ട മദീന പ്രവിശ്യയിലെ കൊറിയാത്തില്‍ നിന്നുള്ള കൊയിലാണ്ടി സ്വദേശി ഹരീഷ്, പുളിക്കല്‍ സ്വദേശി ഷാഫി, സഹോദന്‍ റാഷിദ് എന്നിവര്‍ക്ക് വേണ്ട സഹായങ്ങളുമായി രംഗത്തെത്തി. അപകടത്തില്‍ ലഗേജും ഹരീഷിന്റെ പാസ്സ്‌പോര്‍ട്ടുമടക്കം കത്തിയമര്‍ന്നിരുന്നു. ദമാം സെന്‍ട്രല്‍ ഐ സി എഫ് പ്രസിഡന്റ് ശംസുദ്ധീന്‍ സഅദിയുടെ നേതൃത്വത്തില്‍ ആവശ്യമായ വസ്ത്രങ്ങളും ഭക്ഷണ- താമസ സൗകര്യമൊരുക്കുകയും ചെയ്തു.

ഷാഫിയുടെ സഹോദരന്‍ റാഷിദിന് അല്‍ഖോബാര്‍ ഐ സി എഫ് റസാഖ് താനുരിന്റെ നേതൃത്വത്തില്‍ സൗകര്യമൊരുക്കി നല്‍കുകയും ചെയ്തു. ഹരീഷിന്റെ കത്തിക്കരിഞ്ഞ പാസ്‌പോര്‍ട്ടിന്റെ രേഖകള്‍ ശരിയാക്കിയതിന് ശേഷമെ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ കഴിയൂ. യാത്രരേഖകള്‍ ശരിയാക്കുന്നതിനും ഹരീഷിന് വേണ്ട നിയമ സഹായങ്ങളുമായി ഐ സി എഫ് പ്രൊവിന്‍സ്, നാഷണല്‍ കമ്മിറ്റികള്‍ രംഗത്തുണ്ട്.

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest