Connect with us

sex abuse

പീഡനക്കേസില്‍ അതിജീവിതയായ 15 കാരിയെ കാണാതായി

പരീക്ഷ കഴിഞ്ഞു മടങ്ങവെ ബസ്സില്‍ വച്ചാണ് കാണാതായത്

Published

|

Last Updated

തൊടുപുഴ | പീഡനക്കേസില്‍ അതിജീവിതയായ 15 കാരിയെ കാണാതായി. അടിമാലി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് പരീക്ഷകഴിഞ്ഞ് മടങ്ങുന്നതിനിടെ കാണാതായത്. കഴിഞ്ഞദിവസം വൈകീട്ട് പൈനാവിനും തൊടുപുഴയ്ക്കും ഇടയില്‍ ബസ് യാത്രക്കിടെയാണ് പെണ്‍കുട്ടിയെ കാണാതായത്.

തൊടുപുഴയിലെ സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന പെണ്‍കുട്ടിയെ പരീക്ഷ എഴുതാനാണ് കഴിഞ്ഞദിവസം പൈനാവിലെ സ്‌കൂളിലേക്ക് കൊണ്ടുപോയത്. സംരക്ഷണകേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരിയും ഒപ്പമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ് പൈനാവില്‍നിന്ന് തൊടുപുഴയിലേക്ക് മടങ്ങുന്നതിടെ ബസ്സില്‍ വച്ചു പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ഇതോടെ സംരക്ഷണകേന്ദ്രത്തിലെ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു.

പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ തൊടുപുഴ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ തൊടുപുഴയ്ക്ക് മുമ്പുള്ള മോര്‍ ജങ്ഷനില്‍ പെണ്‍കുട്ടി ഇറങ്ങിയതായാണ് പോലീസിന്റെ സംശയം. പെണ്‍കുട്ടിയെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്.

 

---- facebook comment plugin here -----

Latest