Kerala
കൊല്ലത്ത് പത്താം ക്ലാസ്സുകാരി ജീവനൊടുക്കിയ നിലയിൽ
ആയൂര്‍ ജവഹര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്

കൊല്ലം | പത്താം ക്ലാസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ആയൂര്‍ കുളഞ്ഞി കുണ്ടൂര്‍ പുതുവല്‍വീട്ടില്‍ അനില്‍- സിന്ധു ദമ്പതികളുടെ മകള്‍ അനഘ(16)യാണ് മരിച്ചത്. വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ മരിച്ചതായി കണ്ടെത്തുകയായിരുന്നു.
ആയൂര്‍ ജവഹര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. ചടയമംഗലം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
---- facebook comment plugin here -----