Connect with us

child abuse

ഗരുഡന്‍ തൂക്കത്തിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് തഴെ വീണു; നിയമ നടപടിയുമായി ബാലാവകാശ കമ്മിഷന്‍

പരിക്കേറ്റ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്

Published

|

Last Updated

പത്തനംതിട്ട | ഏഴംകുളം ക്ഷേത്രത്തിലെ ഗരുഡന്‍ തൂക്കം വഴിപാടിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ സംഭവത്തില്‍ നിയമ നടപടിയുമായി ബാലാവകാശ കമ്മിഷന്‍.

നടപടിയെടുക്കാന്‍ ജില്ലാ ശിശു സംരക്ഷണ സമിതിയോടു സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇന്നലെ രാത്രി തൂക്കം വഴിപാടിനിടെ താഴേ വീണു പരിക്കേറ്റ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പത്തനംതിട്ടയിലെ പ്രശസ്തമായ ക്ഷേത്രമാണ് ഏഴംകുളം ദേവീ ക്ഷേത്രം. ക്ഷേത്രത്തില്‍ ഇന്നലെ രാത്രിയാണ് ഗരുഡന്‍ തൂക്കം വഴിപാട് നടന്നത്. കുട്ടിയക്കം മറ്റ് ആളുകളും ഗരുഡന്‍ തൂക്കത്തില്‍ ഉണ്ടായിരുന്നു. ഇതിനിടെ കുഞ്ഞ് കെട്ടഴിഞ്ഞ് താഴേക്കു പതിക്കുകയായിരുന്നുവെന്നാണു കരുതുന്നത്. സംഭവത്തില്‍ പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നാണു പോലീസ് പറയുന്നത്.

---- facebook comment plugin here -----

Latest