Kuwait
കുവൈത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന ജലീബ് അല്‍ ശുവൈഖ് പ്രദേശത്തെ 67 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റും
.ഈ കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഇല്ലായ്മയും അപകടസാധ്യത യും കണക്കിലെടുത്താണ് ഈ കെട്ടിടങ്ങള്‍ പൊളിച്ചു മറ്റുന്നത്
കുവൈത്ത് സിറ്റി | കുവൈത്തിലെ ജലീബ് അല്‍ ഷുവൈഖ് പ്രദേശത്തെ 67കേട്ടടങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കുവാനും ഈ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനും ഉടമകള്‍ക്ക് നോട്ടിസ് നല്‍കാന്‍ തീരുമാനം.ഈ കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഇല്ലായ്മയും അപകടസാധ്യത യും കണക്കിലെടുത്താണ് മലയാളികള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന കുവൈത്തിലെ പ്രധാന ഏരിയ കൂടിയായ ജലീബ് അല്‍ ശുവൈഖ്യിലെ ഈ കെട്ടിടങ്ങള്‍ പൊളിച്ചു മറ്റുന്നത്.
നഗരസഭ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ആണ് ഈ കെട്ടിടങ്ങള്‍ക്ക് ബലക്ഷയം സംഭവിച്ചതായി കണ്ടെത്തിയത് .ഇതേ തുടര്‍ന്നാണ് അധികൃതരുടെ പുതിയ തീരുമാനം.ഈ തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തിയ്യതി മുതല്‍ 15 ദിവസത്തിനകം കെട്ടിടങ്ങളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ച് കെട്ടിടം പൊളിക്കുവാനാണ് ഉടമസ്ഥര്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.






