Kerala
5ജി സേവനം നാളെ മുതല്‍ കേരളത്തിലും; കൊച്ചിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
റിലയന്‍സ് ജിയോ ആണ് സേവനം ലഭ്യമാക്കുന്നത്.
		
      																					
              
              
            കൊച്ചി | 5ജി സേവനങ്ങള്‍ നാളെ മുതല്‍ കേരളത്തിലും. കൊച്ചിയിലാണ് 5ജി ആദ്യം ലഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് സേവനം ഉദ്ഘാടനം ചെയ്യും. റിലയന്‍സ് ജിയോ ആണ് സേവനം ലഭ്യമാക്കുന്നത്. കൊച്ചിയില്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ 5ജി ലഭിക്കുക.
കൊച്ചിയില്‍ 130ലേറെ ടവറുകള്‍ ജിയോ നവീകരിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 5ജി സേവനം ലഭ്യമാകുന്ന രാജ്യത്തെ 50 നഗരങ്ങളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കേരളത്തില്‍ കൊച്ചിയാണ് പട്ടികയിലുണ്ടായിരുന്നത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
