Malappuram
'റിന്യൂ' ലീഡേഴ്‌സ് ഗാതറിംഗ് സംഘടിപ്പിച്ചു
സംഗമം എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാബിര്‍ സഖാഫി നാദാപുരം ഉദ്ഘാടനം ചെയ്തു.
മഞ്ചേരി | എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി ‘റിന്യൂ’ ലീഡേഴ്‌സ് ഗാതറിംഗ് സംഘടിപ്പിച്ചു. മഞ്ചേരി ഹികമിയ്യ കാമ്പസില്‍ നടന്ന സംഗമം എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാബിര്‍ സഖാഫി നാദാപുരം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ മുശ്താഖ് സഖാഫി അധ്യക്ഷത വഹിച്ചു. വെഫി ട്രൈനര്‍ എം അബ്ദുല്‍ കരീം, ജില്ലാ ജനറന്‍ സെക്രട്ടറി ടി എം ശുഹൈബ് ആനക്കയം, സി കെ അജ്മന്‍ യാസീന്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. സിറാജ് നുസ്രി, കെ ടി ശാഹുല്‍ ഹമീദ് ഐക്കരപ്പടി, ശജീഹ് സഖാഫി, പി കെ ഫൈസല്‍ സഖാഫി, കെ മുഹമ്മദ് റാഫി പങ്കെടുത്തു.
---- facebook comment plugin here -----



