Connect with us

Kozhikode

'ഗസ്സയുടെ പേരുകള്‍, കോഴിക്കോട് ഗസ്സക്കൊപ്പം'; എക്‌സിബിഷന്‍ ഇന്ന് ആരംഭിക്കും

നൂറോളം ചിത്രകാരന്മാര്‍ 'ഗസ്സയിലെ കുട്ടികള്‍ക്കും അമ്മമാര്‍ക്കും' സമര്‍പ്പിക്കുന്ന Exhibition of Portrait Drawings and painting ആണ് പരിപാടി.

Published

|

Last Updated

കോഴിക്കോട് | സാംസ്‌കാരിക സംഘടനകളുടെ സംയുക്ത കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒക്ടോ: 21 ന് ഫ്രീഡം സ്‌ക്വയറില്‍ വെച്ച് നടക്കുന്ന ഗസ്സയുടെ പേരുകള്‍’ എന്ന പരിപാടിയുടെ ഭാഗമായുള്ള ചിത്രകലാ എക്‌സിബിഷന്‍ ഇന്ന് (ഒക്ടോ: 15, ബുധന്‍) ആരംഭിക്കും.

നൂറോളം ചിത്രകാരന്മാര്‍ ‘ഗസ്സയിലെ കുട്ടികള്‍ക്കും അമ്മമാര്‍ക്കും’ സമര്‍പ്പിക്കുന്ന Exhibition of Portrait Drawings and painting ല്‍ ഇന്ത്യയിലും വിദേശത്തും പ്രശസ്തരായ സി ഭാഗ്യനാഥ്, ഷിബു നടേശന്‍, ഷക്കീര്‍ ഹുസൈന്‍, കെ എം മധുസൂദനന്‍, അഭിമന്യു ഗോവിന്ദ്, കെ രഘുനാഥന്‍, സുനില്‍ അശോകപുരം, എസ് എന്‍ സുജിത്ത്, ടെന്‍സിന്‍ ജോസഫ്, സബിത കടന്നപ്പള്ളി, നജീന നീലാംബരന്‍, ടോം വട്ടക്കുഴി, പി എസ് ജലജ, കെ സുധീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ രാവിലെ 11 ന് കവി സുധ്യാംശു ഉദ്ഘാടനം ചെയ്യും. സുനില്‍ അശോകപുരം, കെ സുധീഷ്, ഗുലാബ് ജാന്‍, ഇ വി ഹസീന തുടങ്ങിയവര്‍ പങ്കെടുക്കും.

 

---- facebook comment plugin here -----

Latest