Kerala
വാക്കുതര്‍ക്കം; ചോറ്റാനിക്കരയില്‍ അനുജനെ പെട്രോളൊഴിച്ച് തീ കൊളുത്തി ജ്യേഷ്ഠന്‍
ഗുരുതരമായി പരുക്കേറ്റ അനിയന്‍ മണികണ്ഠന്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചേട്ടന്‍ മാണിക്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.

എറണാകുളം|ചോറ്റാനിക്കരയില്‍ ജ്യേഷ്ഠന്‍ അനുജനെ പെട്രോളൊഴിച്ച് തീകൊളുത്തി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ അനുജന്‍ മണികണ്ഠന്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ജ്യേഷ്ഠന്‍ മാണിക്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വെച്ചാണ് സംഭവം. ഇരുവരും ചോറ്റാനിക്കരയിലെ വാടക വീട്ടിലാണ് താമസം. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയത്ത് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങളുണ്ടായി. പുറത്തേക്ക് പോയ ജ്യേഷ്ഠന്‍ മാണിക്യന്‍ കുപ്പിയില്‍ പെട്രോള്‍ വാങ്ങി തിരിച്ചെത്തിയാണ് അനുജനെ തീകൊളുത്തിയത്. ചോറ്റാനിക്കര പോലീസ് മാണിക്യനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.