Connect with us

Kerala

ഗതാഗത മന്ത്രിയുടെ നിര്‍ദേശം പാലിച്ച് എംവിഡി; കൊച്ചിയില്‍ എയര്‍ഹോണുകള്‍ റോഡ് റോളര്‍ കയറ്റി നശിപ്പിച്ചു

500 ഓളം എയര്‍ഹോണുകള്‍ എറണാകുളത്ത് നിന്ന് മാത്രമായി പിടിച്ചെടുത്തിട്ടുണ്ട്

Published

|

Last Updated

കൊച്ചി| കൊച്ചിയില്‍ ഗതാഗത നിയമം ലംഘിച്ച് എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. പിടിച്ചെടുത്ത വാഹനത്തിന്റെ എയര്‍ഹോണുകള്‍ ഫൈന്‍ ഈടാക്കിയതിന് പുറമെ റോഡ്‌റോളര്‍ കയറ്റി നശിപ്പിച്ചു. വാഹനങ്ങളിലെ എയര്‍ഹോണുകള്‍ പിടിച്ചെടുത്ത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെച്ചുതന്നെ നശിപ്പിക്കുമെന്നും അത് മാധ്യമങ്ങള്‍ വാര്‍ത്തയായി നല്‍കണമെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കൊച്ചിയില്‍ രണ്ടാംഘട്ട നടപടിയായി എയര്‍ഹോണുകള്‍ നശിപ്പിച്ചത്.

എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടിച്ചെടുത്ത എയര്‍ഹോണുകള്‍ കടവന്ത്രയിലെ കമ്മട്ടിപ്പാടത്ത് എത്തിച്ചാണ് നശിപ്പിച്ചത്. 500 ഓളം എയര്‍ഹോണുകള്‍ എറണാകുളത്ത് നിന്ന് മാത്രമായി പിടിച്ചെടുത്തിട്ടുണ്ടെന്ന് എംവിഡി വ്യക്തമാക്കി. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങളിലാണ് എയര്‍ഹോണുകള്‍ കൂടുതലായി കാണപ്പെടുന്നത്. കൊച്ചിയിലെ മറ്റിടങ്ങളിലും പരിശോധന തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എയര്‍ഹോണുകള്‍ പിടിച്ചെടുക്കുന്നതും, നശിപ്പിക്കുന്നതും മോട്ടോര്‍ വാഹന വകുപ്പ് കാമറയില്‍ പകര്‍ത്തും. നിയമനടപടികള്‍ക്ക് കോടതി ആവശ്യപ്പെട്ടാല്‍ ഹാജരാക്കാനാണ് ഇവ കാമറയില്‍ പകര്‍ത്തുന്നത്.

 

 

---- facebook comment plugin here -----

Latest