Kerala
കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തലകറക്കത്തിന്റെ കാരണം അറിയുന്നതിന് എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ നടത്തിയിട്ടുണ്ട്.

തൃശൂര്‍| കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ തൃശൂര്‍ സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കെ സുധാകരന്‍ ചികിത്സ തേടിയത്. കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെയാണ് തലകറക്കം അനുഭവപ്പെട്ടത്.
തലകറക്കത്തിന്റെ കാരണം അറിയുന്നതിന് എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ നടത്തിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഉടന്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----