Connect with us

National

'ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഐഎന്‍എസ് വിക്രാന്ത് പാകിസ്താന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചു'; സായുധ സേനാംഗങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

ഐഎന്‍എസ് വിക്രാന്ത് ഒരു യുദ്ധക്കപ്പല്‍ മാത്രമല്ല, '21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഠിനാധ്വാനം, കഴിവ്, സ്വാധീനം, പ്രതിബദ്ധത എന്നിവയുടെ തെളിവ് കൂടിയാണ്

Published

|

Last Updated

ന്യൂഡല്‍ഹി |  ഇത്തവണയും ഇന്ത്യന്‍ സായുധ സേനയോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഗോവയുടെയും കര്‍ണാടകയുടെ കാര്‍വാറിന്റെയും തീരത്തുള്ള ഐഎന്‍എസ് വിക്രാന്ത് വിമാനവാഹിനി കപ്പലില്‍ വെച്ച് നാവിക സേനാംഗങ്ങളോടൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്.

ഇന്നത്തെ ദിവസം അവിശ്വസനീയമാണ്. ഈ കാഴ്ച അവിസ്മരണീയമാണ്.ഇന്ന്, ഒരുവശത്ത് എനിക്ക് അനന്തമായ ചക്രവാളങ്ങളും അനന്തമായ ആകാശവും ഉണ്ട്, മറുവശത്ത് അനന്തമായ ശക്തികളെ ഉള്‍ക്കൊള്ളുന്ന ഈ ഭീമാകാരനായ ഐഎന്‍എസ് വിക്രാന്ത് ഉണ്ട്. സമുദ്രജലത്തില്‍ സൂര്യരശ്മി പതിക്കുന്ന തിളക്കം ധീരരായ സൈനികര്‍ തെളിയിച്ച ദീപാവലി വിളക്കുകള്‍ പോലെയാണെന്നും ഐഎന്‍എസ് വിക്രാന്തില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു

ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഇന്ത്യന്‍ സായുധ സേനയുടെ ശേഷി പ്രതിഫലിപ്പിക്കുന്നു .ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഐഎന്‍എസ് വിക്രാന്ത് പാകിസ്താനെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടുകുത്തിച്ചു.

ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് പാകിസ്താനെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചത് മൂന്ന് സേനകളും (കര, നാവിക, വ്യോമ സേനകള്‍) തമ്മിലുള്ള അസാധാരണമായ ഏകോപനം ആണെന്നും പറഞ്ഞു.ഐഎന്‍എസ് വിക്രാന്ത് ഒരു യുദ്ധക്കപ്പല്‍ മാത്രമല്ല, ’21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഠിനാധ്വാനം, കഴിവ്, സ്വാധീനം, പ്രതിബദ്ധത എന്നിവയുടെ തെളിവ് കൂടിയാണ്. പാകിസ്താന് ഉറക്കമില്ലാത്ത രാത്രികളാണ് ഐഎന്‍എസ് വിക്രാന്ത്ര് സമ്മാനിച്ചതെന്നും മോദി പറഞ്ഞു

 

---- facebook comment plugin here -----

Latest