Kerala
ബസിടിച്ച് ബൈക്കില്‍ നിന്ന് തെറിച്ചുവീണു; അതേ ബസ് ദേഹത്ത് കയറിയിറങ്ങി 12 വയസുകാരന് ദാരുണാന്ത്യം
പിതാവിനോടൊപ്പം ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുകയായിരുന്നു ശബരീശന്‍.

ആലപ്പുഴ| ആലപ്പുഴ തുറവൂരില്‍ വാഹനാപകടത്തില്‍ 12 വയസുകാരന്‍ മരിച്ചു. വയലാര്‍ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകന്‍ ശബരീശന്‍ അയ്യന്‍ ആണ് മരിച്ചത്. ദേശീയപാതയില്‍ പത്മാക്ഷി കവലക്ക് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. പിതാവിനോടൊപ്പം ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുകയായിരുന്നു ശബരീശന്‍. ഇതിനിടെ സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ചു.
ബസ് തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് പിന്നിലിരുന്ന ശബരീശന്‍ തെറിച്ചു വീണ് സ്വകാര്യ ബസിനടിയില്‍പ്പെടുകയായിരുന്നു. ബസിന്റെ പിന്‍ചക്രം ശബരീശന്റെ ദേഹത്ത് കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു. പരുക്കേറ്റ പിതാവും ശബരീശന്റെ സഹോദരനും തുറവൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.
---- facebook comment plugin here -----