Kerala
35,888 സ്വര്‍ണക്കടത്തു കേസുകള്‍; 10 വര്‍ഷത്തിനിടയില്‍ ഇന്ത്യയിലേക്ക് കടത്തിയത് 31,774.34 കിലോ സ്വര്‍ണ്ണം
ആന്റോ ആന്റണി എം പിയുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ വകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍ നല്‍കിയ മറുപടിലാണ് പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ കണക്കുകളുള്ളത്.

ന്യൂഡല്‍ഹി | കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇന്ത്യയിലേക്ക് കടത്തിയ 31,774.34 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തതായി കേന്ദ്ര സര്‍ക്കാര്‍. ആന്റോ ആന്റണി എം പിയുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ വകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍ നല്‍കിയ മറുപടിലാണ് പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ കണക്കുകളുള്ളത്.
2014-15 സാമ്പത്തിക വര്‍ഷം മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ രാജ്യത്താകമാനം 35,888 സ്വര്‍ണക്കടത്തു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും മന്ത്രി ലോക്്സഭയില്‍ അറിയിച്ചു. 2014 മുതല്‍ 2024 വരെ സ്വര്‍ണ്ണം ഇറക്കുമതിയിലുടെ സര്‍ക്കാരിന് 144,140 കോടി രൂപ വരുമാനം ലഭിച്ചു. സ്വിറ്റസര്‍ലണ്ടില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്തത്. ഇതിലൂടെ 48,779 കോടി രൂപ വരുമാനം ലഭിച്ചു. രണ്ടാം സ്ഥാനം യുഎഇയില്‍ നിന്നുമാണ്. 23,411 കോടി രൂപ. 2024ല്‍ ചൈനയില്‍ നിന്നും സ്വര്‍ണ്ണം ഇറക്കുമതിയിലുടെ 148 കോടി രൂപയുടെ വരുമാനം സര്‍ക്കാരിന് ലഭിച്ചതായും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.