Uae
ദുബൈ കോടതികളിൽ 35 പുതിയ ജഡ്ജിമാർ
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ദുബൈ | ദുബൈ കോടതികളിൽ 35 പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ചടങ്ങുകൾക്ക് നേതൃത്വം നൽകി. നീതിന്യായ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ ജഡ്ജിമാരെ നിയമിച്ചത്.
ദുബൈയുടെ നീതിന്യായ വ്യവസ്ഥയുടെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഈ നിയമനം കാണിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. നീതിന്യായ മേഖലയിൽ മികച്ച സേവനം നൽകാനും നിയമവാഴ്ച ഉയർത്തിപ്പിടിക്കാനും പുതിയ ജഡ്ജിമാർക്ക് സാധിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
---- facebook comment plugin here -----