Connect with us

Kerala

കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവം; സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍

സോനയുടെ മരണത്തിന് കാരണം റമീസിന്റെ പീഡനങ്ങളാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

Published

|

Last Updated

എറണാകുളം|കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം ചെയ്തുവരികയാണ്. സോനയുടെ മരണത്തിന് കാരണം റമീസിന്റെ പീഡനങ്ങളാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. സോനയെ റമീസിന്റെ വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാന്‍ നിര്‍ബന്ധിച്ച് ഉപദ്രവിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.

റമീസിനെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ചയാണ് ടിടിസി വിദ്യാര്‍ത്ഥിയായ സോന ഏല്‍ദോസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് സോനയുടെ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. റമീസിനെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സോന. സോനയെ റമീസ് ഒരു ദിവം വീട്ടില്‍ കൊണ്ടുപോയെന്നും റമീസിന്റെ പിതാവും മാതാവും ബന്ധുക്കള്‍ വഴി സോനയോട്, മതം മാറിയാല്‍ മാത്രമേ വിവാഹം കഴിക്കാന്‍ സാധിക്കുകയുള്ളു എന്ന് പറഞ്ഞു. അത് റമീസിന്റെ സമ്മതത്തോടെ ആയിരുന്നു. ഇയാളുടെ സുഹൃത്തുക്കളും ഇക്കാര്യം സോനയെ നിര്‍ബന്ധിച്ചിരുന്നു. ഇതിന്റെ മനോവിഷയമത്തിലാണ് സോന ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ് റമീസ്.

 

 

---- facebook comment plugin here -----

Latest