Connect with us

Kerala

ഇടുക്കിയില്‍ രണ്ട് കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയില്‍

ഇടുക്കി രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് പിടിയിലായത്.

Published

|

Last Updated

ഇടുക്കി|ഇടുക്കിയില്‍ രണ്ട് കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയില്‍. ഇടുക്കി രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് പിടിയിലായത്. അഭിനന്ദ് രാജാക്കാട് സര്‍ക്കാര്‍ ഐ ടി ഐയിലെ വിദ്യാര്‍ത്ഥിയാണ്. അടിമാലി ഇരുമ്പ് പാലത്തിന് സമീപം എക്‌സൈസ് നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്‌കൂട്ടറും എക്‌സൈസ് പിടികൂടി.

രാജാക്കാട് ഭാഗത്ത് ചില്ലറ വില്പനയ്ക്ക് കൊണ്ടുപോകുന്ന കഞ്ചാവാണിത്. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്യും.

 

---- facebook comment plugin here -----

Latest