Connect with us

Kerala

സ്‌കൂളില്‍ ബി എം ഡബ്ല്യു കാറുമായെത്തി അഭ്യാസപ്രകടനം: 19കാരന്‍ പിടിയില്‍

പ്രതി വാടക കാറിൻ്റെ ഡ്രൈവറായി പോകുന്നയാൾ

Published

|

Last Updated

പത്തനംതിട്ട | കോന്നി റിപബ്ലിക്കന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങിനിടെ ബി എം ഡബ്ല്യു കാറുമായെത്തി അഭ്യാസപ്രകടനം നടത്തിയ 19കാരനെതിരെ പിടികൂടി. കാറിന്റെ ഡ്രൈവര്‍ ചീങ്കല്‍ തടം മണ്ണാറക്കുളഞ്ഞി വാഴക്കുന്നത്ത് ജോ സജി വര്‍ഗീസ് (19) ആണ് കോന്നി പോലീസിന്റെ പിടിയിലായത്.

വിദ്യാര്‍ഥികള്‍ വാടകക്ക് എടുത്ത കാര്‍ മുറ്റത്ത് വട്ടത്തില്‍ ഓടിച്ച് പൊടിപറത്തി അഭ്യാസപ്രകടനം നടത്തിയെന്നാണ് കേസ്. ഇയാള്‍ വിദ്യാര്‍ഥിയല്ല. വിവാഹം പോലെയുള്ള ചടങ്ങുകള്‍ക്ക് ഇത്തരം കാറുകള്‍ വാടകക്ക് കൊടുക്കുമ്പോള്‍ ഡ്രൈവര്‍ ആയി പോകുന്നയാളാണ്. വാഹനം മറ്റൊരാളുടെയാണ്.

അധ്യാപകരുടെ പരാതിയില്‍ സ്‌കൂളിലെത്തിയ പോലീസ് കാറും ഡ്രൈവറെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോന്നി ഡിവൈ എസ് പി. ടി രാജപ്പന്റെ നിര്‍ദേശപ്രകാരം പോലീസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് എസ് ഐ വിമല്‍ രംഗനാഥ് യുവാവിനെ പ്രതിയാക്കി കേസെടുത്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

 

---- facebook comment plugin here -----

Latest