Kerala
ഇടപ്പള്ളിയില്‍ 13 വയസുകാരനെ കാണാതായി
മുഹമ്മദ് ഷിഫാനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9633020444 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
കൊച്ചി | ഇടപ്പള്ളിയില്‍ നിന്ന് 13 വയസുകാരനെ കാണാതായതായി പരാതി. എളമക്കര സ്വദേശിയായ മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. പരീക്ഷയെഴുതാന്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രാവിലെയാണ് കുട്ടിയെ അവസാനമായി കണ്ടത്.
മുഹമ്മദ് ഷിഫാനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9633020444 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. രാവിലെ 9.30 നാണ് കുട്ടി പരീക്ഷയെഴുതാനായി എത്തിയത്. പിന്നീട് കുട്ടി ഇടപ്പള്ളി ഭാഗത്ത് കൂടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭ്യമായിട്ടുണ്ട്.
---- facebook comment plugin here -----




