Connect with us

National

ഛത്തീസ്ഗഢില്‍ ലോറിയും ട്രക്കും കൂട്ടിയിടിച്ച് സത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 മരണം

മതപരമായ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നു പോലീസ് പറഞ്ഞു

Published

|

Last Updated

റായ്പുര്‍ |  ഛത്തീസ്ഗഢിലെ റായ്പുര്‍ – ബലോദബസാര്‍ ഹൈവേയില്‍ സരഗാവിനടുത്ത് ട്രയില്‍ ലോറിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മതപരമായ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നു പോലീസ് പറഞ്ഞു.മരിച്ചവരില്‍ ഒന്‍പത് പേര്‍ സ്ത്രീകളും നാല് പേര്‍ കുട്ടികളുമാണ്

പരുക്കേറ്റവരെ റായ്പുര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചാടൗഡ് ഗ്രാമത്തില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്. ബനാ ബനാറസിയില്‍ നിന്നു മടങ്ങുമ്പോഴാണ് ട്രക്കില്‍ ലോറിയിടിച്ചത്.അപകടത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിച്ചിട്ടില്ല. പ്രാഥമിക റിപ്പോര്‍ട്ടനുസരിച്ച് ട്രക്കിന്റെ അമിത ഭാരവും അപകട സമയത്ത് ഡ്രൈവര്‍ക്ക് കാഴ്ച തെളിയാത്തതുമാണ് അപകട കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി

---- facebook comment plugin here -----

Latest