Connect with us

National

രാജ്യത്ത് വിതരണം ചെയ്തത് 1,25,75,946 യൂണിക് ഡിസബിലിറ്റി ഐ ഡി കാര്‍ഡുകള്‍: കേന്ദ്രമന്ത്രി

2016 മേയില്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ ലഭിച്ചത് 1,62,92,73 അപേക്ഷകളാണ്. അതില്‍ 14,83,323 എണ്ണം സര്‍ക്കാരിന്റെ പരിഗണനയിലാണ്. പലവിധ കാരണങ്ങളാല്‍ 22,32,904 അപേക്ഷകള്‍ തള്ളി.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തു ഇതുവരെ 1,25,75,946 യൂണിക് ഡിസബിലിറ്റി ഐ ഡി കാര്‍ഡുകള്‍ (യു ഡി ഐ ഡി) വിതരണം ചെയ്തതായി കേന്ദ്ര സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്റ് വകുപ്പ് സഹമന്ത്രി ബി എല്‍ വര്‍മ. ആന്റോ ആന്റണി എം പിയുടെ ചോദ്യത്തിന് ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2016 മേയില്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ ലഭിച്ചത് 1,62,92,73 അപേക്ഷകളാണ്. അതില്‍ 14,83,323 എണ്ണം സര്‍ക്കാരിന്റെ പരിഗണനയിലാണ്. പലവിധ കാരണങ്ങളാല്‍ 22,32,904 അപേക്ഷകള്‍ തള്ളിക്കളഞ്ഞു. ലഭ്യമായ വിവരങ്ങളനുസരിച്ച് 9,10,884 യു ഡി ഐ ഡി കാര്‍ഡുകാര്‍ നിരക്ഷരരും 1,03,16,995 കാര്‍ഡുകാര്‍ സാക്ഷരരുമാണ്.

2024 ഒക്ടോബര്‍ മുതല്‍ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തുന്നത് നിര്‍ത്തലാക്കി. അതിനു ശേഷം വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്താതെ 13,48,067 യു ഡി ഐ ഡി കാര്‍ഡുകള്‍ വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു.

 

Latest