Connect with us

Kuwait

കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസി തൊഴിലാളികള്‍ മരിച്ചു

വിഷ ബാധഏറ്റതിനെതുടര്‍ന്ന് രണ്ട് ദിവസം മുമ്പ് പതിനഞ്ചോളാം പേരെ അദാന്‍, ഫര്‍വാനിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു

Published

|

Last Updated

കുവൈത്ത് സിറ്റി കുവൈത്തിലെ അഹ്മദീ ഗവര്‍ണറേറ്റില്‍ വ്യത്യസ്ത പ്രദേശങ്ങളിലായി 10 പ്രവാസി തൊഴിലാളികള്‍ മരണപ്പെട്ടതായി ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക അറബ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ദുരന്തമാണ് മരണകാരണം എന്നണ് പ്രാഥമിക വിവരം.

വിഷ ബാധഏറ്റതിനെതുടര്‍ന്ന് രണ്ട് ദിവസം മുമ്പ് പതിനഞ്ചോളാം പേരെ അദാന്‍, ഫര്‍വാനിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ ആയിരിക്കെ ഇവരില്‍ 10 പേരാണ് മരണമടഞ്ഞത്. എന്നാല്‍ മരണമടഞ്ഞവര്‍ ഏത് രാജ്യക്കാരാണെന്നവിവരം അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.ഇത് സംബന്ധമായി കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ ലഭ്യമാകും എന്നാണറിയുന്നത്

 

---- facebook comment plugin here -----

Latest