qatar banner

ഉപാധികള്‍ പാലിക്കാന്‍ ഖത്തറിന് ഇനി സമയം നീട്ടി നല്‍കില്ല: സഊദി

ജിദ്ദ: അറബ് രാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം പിന്‍വലിക്കുന്നതിന് അവരുടെ ഉപാധികള്‍ അംഗീകരിക്കാന്‍ ഖത്തറിന് അനുവദിച്ച സമയപരിധി ഇനി നീട്ടില്ലെന്ന് സഊദി. സമയപരിധി നാളെ അവസാനിക്കുമെന്ന് സഊദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. 13 ഉപാധികളാണ് അറബ് രാഷ്ട്രങ്ങള്‍ ഖത്തറിന് മുന്നില്‍ വെച്ചിരിക്കുന്നത്. മുസ്ലിം ബ്രദര്‍ഹുഡ് അടക്കം സംഘടനകളുമായി ബന്ധം ഉപേക്ഷിക്കുക, ഇറാനുമായുള്ള ബന്ധം ഉപേക്ഷിക്കുക, അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടുക, ഖത്തറിലെ തുര്‍ക്കിയുടെ സൈനിക സാന്നിധ്യം ഒഴിവാക്കുക തുടങ്ങിയ ഉപാധികളാണ് സഊദി മുന്നോട്ടുവെച്ചത്. ഇത് […]

ഉപാധികള്‍ പാലിക്കാന്‍ ഖത്വറിന് 48 മണിക്കൂര്‍ സമയംകൂടി

ദോഹ: ഉപാധികള്‍ പാലിക്കാന്‍ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഉപരോധ രാജ്യങ്ങള്‍ ഖത്വറിന് 48 മണിക്കൂര്‍ കൂടി സമയം അനുവദിച്ചു. ജൂണ്‍ 26നു മുന്നോട്ടു വെച്ച 13 നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ നേരത്തെ അനുവദിച്ച 10 ദിവസത്തെ കാലയളവ് ഇന്നലെ പുലര്‍ച്ചെ അവസാനിച്ച സാഹചര്യത്തിലാണ് തീരുമാനം. അനുരഞ്ജന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന കുവൈത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് രണ്ട് ദിവസം കൂടി അനുവദിക്കാന്‍ സഊദി സഖ്യ രാജ്യങ്ങള്‍ തീരുമാനിച്ചതെന്ന് കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ നാളെ […]

ഖത്വര്‍;ഉപരോധം പിന്‍വലിക്കാന്‍ 13 ഉപാധികളുമായി സഊദി

ഇറാനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തുക, അല്‍ ജസീറ ചാനല്‍ നിര്‍ത്തുക, തുര്‍ക്കി സൈനിക കേന്ദ്രം അടച്ചു പൂട്ടുക തുടങ്ങി കനത്ത നിബന്ധനകളടങ്ങുന്ന പട്ടിക സഊദി നേതൃത്വത്തിലുള്ള ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ഖത്വറിനു മുന്നില്‍ വെച്ചു. 13 ആവശ്യങ്ങളടങ്ങിയതാണ് പട്ടിക. മുസ്‌ലിം ബ്രദര്‍ഹുഡ്, ഹിസ്ബുല്ല, അല്‍ഖാഇദ, ഐ എസ് തുടങ്ങിയ ഗ്രൂപ്പുകളുമായുള്ള ബന്ധം അവസാനിപ്പിക്കുക, അയല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൗരത്വം നല്‍കുന്നത് നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളും പട്ടികയിലുണ്ട്. പത്തു ദിവസത്തെ സാവകാശമാണ് ഖത്വറിനു നല്‍കിയിരിക്കുന്നത്. തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കുന്ന […]

ഉപരോധത്തിനെതിരെ കോടതിയെ സമീപിച്ചു; ബഹ്‌റൈന്‍ അഭിഭാഷകന്‍ ജയിലിലായി

ദോഹ: ഖത്വറിനെതിരായ ഉപരോധം നീക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച ബഹ്‌റൈനി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പ്രമുഖ അഭിഭാഷകന്‍ കൂടിയായ ഈസ ഫറാജ് അഹ്മ അല്‍ ബുറാശിദിനെയാണ് ബഹ്‌റൈനി അധികൃതര്‍ അറസ്റ്റ് ചെയ്തത്. ബഹ്‌റൈന്‍ മന്ത്രിസഭ, വിദേശകാര്യമന്ത്രാലയം, ആഭ്യന്തരമന്ത്രാലയം എന്നിവക്കെതിരെയാണ് ബുറാശിദ് ഹൈ അഡ്മിനിസ്‌ട്രേറ്റീവ്് കോടതിയെ സമീപിച്ചത്. ഖത്വറിനോട് അനുഭാവം പ്രകടപ്പിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ബഹ്‌റൈന്‍ പ്രഖ്യാപിച്ചിരുന്നു. ദേശീയ ഐക്യത്തിനും സാമൂഹിക സ്വഭാവത്തിനും കോട്ടംവരുത്തുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെന്നാരോപിച്ചാണ് ബുറാശിദിനെ അറസ്റ്റ് ചെയ്തത്. […]

ഖത്വര്‍ ഉപരോധത്തെ വിമര്‍ശിച്ച് കൂടുതല്‍ രാജ്യങ്ങള്‍

ദോഹ: ഖത്വറിനെതിരെ ഏതാനും ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനെതിരെ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തു വന്നു. മേഖലയുടെ ഐക്യം തകര്‍ക്കുന്നതും അസ്ഥിരപ്പെടുത്തുന്നതും മാനുഷിക മര്യാദകള്‍ ലംഘിക്കുന്നതുമാണ് നടപടികളെന്ന് റഷ്യ, ഇറാഖ്, തുര്‍ക്കി രാജ്യങ്ങള്‍ കുറ്റപ്പെടുത്തി. തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ സങ്കീര്‍ണതയിലേക്കു നീങ്ങുമെന്ന് കുവൈത്ത് അമീര്‍ പറഞ്ഞു. അതേസമയം, ഉപരോധ രാജ്യങ്ങളുടെ നിലപാടില്‍ അയവു വന്നില്ല. ചര്‍ച്ചക്കു സന്നദ്ധമെന്ന് ആവര്‍ത്തച്ച ഖത്വര്‍ രാജ്യത്തിന്റെ പരമാധികാരത്തില്‍ കൈകടത്തല്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി. ഖത്വറിനെതിരായ ഉപരോധം സിറിയയിലെ സമാധാന ശ്രമങ്ങള്‍ അപകടത്തിലാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ […]

ഖത്വറില്‍ ഡോളറിന് ക്ഷാമമെന്ന് റിപ്പോര്‍ട്ട്

ദോഹ: ആവശ്യക്കാര്‍ വര്‍ധിച്ചതും അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുനീക്കം തടസപ്പെട്ടതും കാരണം ഖത്വറിലെ എക്‌സ്‌ചേഞ്ചുകളില്‍ ഡോളറിന് ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. യു എ ഇ, സഊദി അറേബ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞയാഴ്ച നയതന്ത്ര, ഗതാഗത ബന്ധം വിച്ഛേദിച്ചതിനു പിന്നാലെയാണ് ഡോളറിന് ക്ഷാമം നേരിട്ടത്. പെട്ടെന്നുണ്ടായ സംഭവത്തില്‍ പരിഭ്രാന്തരായ ചിലര്‍ ഖത്വര്‍ റിയാല്‍ മാറ്റി ഡോളറാക്കാന്‍ തുനിഞ്ഞതാണ് ക്ഷാമത്തിന്റെ മുഖ്യ കാരണം. ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള ഗതാഗത തടസവും പ്രശ്‌നമായി. വിഷയം ലഘൂകരിക്കുന്നതിന് ചില എക്‌സ്‌ചേഞ്ചുകള്‍ […]

ഖത്വർ ഉപരോധം വധശിക്ഷക്കു തുല്യമെന്ന് ഉര്‍ദുഗാന്‍

ദോഹ: ഖത്വറിനെ ഒറ്റപ്പെടുത്തി ഉപരോധമേര്‍പ്പെടുത്തുന്ന നടപടി വധശിക്ഷക്ക് സമാനമായ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനമാണെന്ന് തുര്‍ക്കി പ്രസിഡന്റും ജസ്റ്റീസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടി (എ കെ പാര്‍ട്ടി) ചെയര്‍മാനുമായ റജബ് തയ്യിബ് ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടു. അങ്കാറയില്‍ ഗ്രാന്‍ഡ് നാഷനല്‍ അസംബ്ലിയില്‍ എ കെ പാര്‍ട്ടി ഗ്രൂപ്പ് യോഗത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇതര ഗള്‍ഫ് നാടുകളുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചത്. ഒരു രാജ്യത്തെ ഒറ്റപ്പെടുത്തുന്നത് ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് എതിരായ നടപടിയാണ്. ഖത്വറിനെതിരെ സ്വീകരിക്കുന്ന നടപടികള്‍ അംഗീകരിക്കാനാകില്ല. വധശിക്ഷയ്ക്ക് തുല്യമാണത്. ഖത്വറില്‍ ഒരു […]

അല്‍ ജസീറയെ ബലി കൊടുക്കില്ലെന്ന് ഖത്വര്‍

ദോഹ: പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി അല്‍ജസീറ ടെലിവിഷനെതിരെ നടപടി സ്വീകരിക്കുന്ന പ്രശ്‌നമേ ഇല്ലെന്ന് ഖത്വര്‍ വ്യക്തമാക്കി. അല്‍ ജസീറ മാധ്യമസ്ഥാപനം രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണ്. ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ അതൊരു വിഷയമേ ആകില്ലെന്നും ഖത്വര്‍ വിദേശ കാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി പറഞ്ഞു. രാജ്യത്തിനെതിരെ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ അല്‍ ജസീറ അടച്ചു പൂട്ടണമെന്ന് ഉപാധി വെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അല്‍ ജസീറയുടെ വിമര്‍ശനാത്മകമായ റിപ്പോര്‍ട്ടുകളാണ് അയല്‍രാജ്യങ്ങളെ പ്രകോപിപ്പിക്കുന്നത്. സഊദി സഖ്യം ഖത്വറിനെതിരേ […]

ട്രംപിനെതിരെ രൂക്ഷ വിമര്‍ശവുമായി ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ

ദോഹ: ട്രംപിനെ സുഹൃത്തായി കാണാനാകില്ലെന്ന് ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ അഭിപ്രായപ്പെട്ടു. നീതിയുക്തമല്ലാതെ രാജ്യത്തിനെതിരു നില്‍ക്കുന്നയാളെ സുഹൃത്തായി കാണാനാല്ല. അമേരിക്കന്‍ നേതൃത്വത്തെക്കുറിച്ച് നിരാശയുണ്ട് എന്നും അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. അമേരിക്കന്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് മാത്രമാണ് നേരത്തേ അദ്ദേഹത്തെ അനുകൂലിച്ച് സംസാരിച്ചതെന്ന് ട്രംപ് സുഹൃത്തായിരുന്നല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പഞ്ഞു. വേലിക്കപ്പുറത്ത് രാജ്യത്തിനെതിരായി നില്‍ക്കുന്നയാളുടെ സുഹൃത്തായിരിക്കാന്‍ ആകില്ല. ചിലര്‍ വളരെ ഉയരത്തിലുള്ള മരത്തില്‍ ചാടിക്കയറിയിരിക്കുകയാണ്. […]

ഖത്വറിലെ രണ്ടു ഹീലിയം പ്ലാന്റുകള്‍ അടച്ചു

ദോഹ: അയല്‍ രാജ്യങ്ങളുടെ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഖത്വറിലെ രണ്ട് ഹീലിയം പ്ലാന്റുകള്‍ അടച്ചു. സഊദി അറേബ്യ അതിര്‍ത്തി അടച്ചതോടെ കരമാര്‍ഗമുള്ള ഹീലിയം വാതക കടത്ത് നിലച്ചതാണ് പ്ലാന്റ് അടക്കാന്‍ കാരണമായതെന്ന് ഖത്വര്‍ പെട്രോളിയം ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഖത്വര്‍ പെട്രോളിയത്തിന്റെ സബ്‌സിഡിയറിയായ റാസ്ഗ്യാസ് ആണ് പ്ലാന്റിന്റെ നടത്തിപ്പുകാര്‍. പ്ലാന്റ് അടച്ച കാര്യം സ്ഥിരീകരിച്ചതായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ബ്ലുത്ത് ഹീലിയം കണ്‍സള്‍ട്ടിംഗ് മേധാവി വ്യക്തമാക്കി. രണ്ടു പ്ലാന്റിലും കൂടി വര്‍ഷം 200 കോടി ഘന അടി ദ്രാവക […]