കർഷക റിപ്പബ്ലിക്

ലോകത്തുടനീളമുള്ള മാധ്യമങ്ങൾ റിപ്പബ്ലിക് ദിവസത്തെ ട്രാക്ടർ റാലി വിശദമായി റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതോടെ കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നയിക്കുന്ന സമരപ്പോരാട്ടങ്ങൾ പുതിയ ഉയരങ്ങളിലാണെത്തിയത്. സോഷ്യൽ മീഡിയയും കർഷകസമരത്തെ കൂടുതൽ ജനകീയമാക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.

അമേരിക്കയിൽ പുതുചരിത്രം

സോഷ്യൽ മീഡിയയിലും ബൈഡൻ തരംഗമായി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും അധികാരത്തിൽ അള്ളിപ്പിടിക്കുകയും കലാപം അഴിച്ചുവിടുകയും ചെയ്ത ട്രംപിനെ സമൂഹ മാധ്യമങ്ങളിലെ ട്രോൾ പേജുകൾ ശരിക്കും കുടഞ്ഞെറിഞ്ഞു.

അന്യപുരുഷന്മാര്‍ മയ്യിത്ത് കാണരുത്

ഇതൊരു മതനിയമമാണ്. ഒരു സ്ത്രീയുടെ മുഖം അന്യ പുരുഷന്‍ കാണുന്നത് തെറ്റായി ഇസ്‌ലാം കാണുന്നു. ചില നിര്‍ബന്ധ സാഹചര്യത്തില്‍ ഇതിന് ഇളവുമുണ്ട്. ആപത്തില്‍ പെട്ട സ്ത്രീയെ രക്ഷിക്കാനെത്തുന്ന അന്യപുരുഷന്‍ ഇതില്‍ പെടും. മരണത്തിന് മുമ്പും ശേഷവും അന്യപുരുഷനാണെങ്കില്‍ ദര്‍ശനം പാടില്ല. ഇത് പുതിയ നിയമമാക്കി പണ്ഡിതന്മാര്‍ കൊണ്ടുവന്നതല്ല. തിരുനബി(സ്വ)യുടെ ജീവിത കാലത്തുതന്നെയുള്ളതാണ്. മുസ്‌ലിം സ്ത്രീ മരിച്ചാല്‍ അന്യപുരുഷനായ ഒരാളും മയ്യിത്ത് ദര്‍ശിച്ചില്ല.

ഗാന്ധിയെ വീണ്ടും വെടിവെക്കുന്നവര്‍

ഗോഡ്സെ ഗാന്ധിയോട് ചെയ്തത് ഒരു അക്രമം ആണെന്ന് കരുതുന്നില്ല എന്നതാണ് എക്കാലത്തും ഹിന്ദുമഹാസഭയുടെ നിലപാട്. ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഹിന്ദു സംഘത്തെ ഏതാനും ആഴ്ചകളായി ലോകം ശ്രദ്ധിക്കുന്നുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പ്രകോപനപരമായ പരിപാടികള്‍ തീവ്ര ഹിന്ദു സംഘടനകള്‍ നടത്തിവരുന്നുണ്ട്. അതേസമയം, മഹാത്മാവിനെ പ്രതീകാത്മകമായി വധിച്ച് അപമാനിച്ച ഹിന്ദുമഹാസഭക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധങ്ങളാണ് നടന്നത്.

പോയ വര്‍ഷത്തെ വാട്‌സ്ആപ്പ് പരീക്ഷണങ്ങള്‍

നിരവധി ഫീച്ചറുകളാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് 2018ല്‍ അവതരിപ്പിച്ചത്. പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചതിനൊപ്പം തന്നെ കമ്പനിക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. വ്യാജ വാര്‍ത്തകളുടെ പേരിലായിരുന്നു വാട്‌സ്ആപ്പിന് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. ഈ...

ഫേസ്ബുക്കില്‍ അത്ര സുതാര്യമല്ല കാര്യങ്ങള്‍

ഏതായാലും ഫേസ്ബുക്കിന്റെ നിക്ഷേപകര്‍ കലിപ്പിലാണ്. ഫേസ്ബുക്കിലെ തുടര്‍ച്ചയായ വിവാദങ്ങളും പ്രശ്നങ്ങളും തിരിച്ചടിയായത് മേധാവി മാര്‍ക് സക്കര്‍ബര്‍ഗിന് തന്നെ. അദ്ദേഹത്തോട് രാജിവെച്ച് ഇറങ്ങിപ്പോകാന്‍ നിക്ഷേപകരില്‍ ചിലര്‍ ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ട് പോലും പുറത്തുവന്നു

സോഷ്യല്‍ മീഡിയയില്‍ കരുതലോടെ

സമൂഹ മാധ്യമങ്ങള്‍ പതിവായി ഉപയോഗിക്കുന്നവര്‍ ചില അച്ചടക്കങ്ങള്‍ പാലിക്കുന്നത് നല്ലതാണ്. സന്തോഷവും സങ്കടവും അറിവും അനുഭവങ്ങളുമൊക്കെ പങ്കുവെക്കാന്‍ പുതുതലമുറ മുഖ്യമായി ആശ്രയിക്കുന്നത് സമൂഹ മാധ്യമങ്ങളെയാണ്. ചുരുങ്ങിയ കാലംകൊണ്ട് സമൂഹത്തിന്റെ പൊതുവേദിയായി അതു മാറി....

ഹിന്ദി ഇന്‍സ്റ്റഗ്രാം, ടിക്‌ടോക് തരംഗം

ജനപ്രിയ ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് വന്നു. ഹിന്ദി ഭാഷ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളാണ് അണിയറയില്‍. ഹിന്ദിയിലുള്ള സെറ്റിംഗ്‌സ് പേജ്, നോട്ടിഫിക്കേഷന്‍സ്, കമന്റുകള്‍, പ്രൊഫൈല്‍ എന്നിവയുടെ സ്‌ക്രീന്‍ ഷോട്ട്...

യുവത്വം ഫേസ്ബുക്ക് ലോഗൗട്ട് ചെയ്യുന്നു

ഫേസ്ബുക്ക് ഇല്ലാത്ത ഒരു കാലം ഇനി സങ്കല്‍പ്പിക്കാന്‍ കഴിയുമോ? കഴിയും എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പഠനം വ്യക്തമാക്കുന്നത്. യുവാക്കള്‍ ഫേസ്ബുക്കിനെ കൈവിടുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാഷിംഗ്ടണ്‍ ആസ്ഥാനമായ പ്യൂ റിസര്‍ച്ച് സെന്റര്‍...

ഗൂഗിള്‍ മാപ്പ് വഴി ഇനി കാര്‍ ചാര്‍ജിംഗ്; മീ ടൂവിന് ഒരാണ്ട്

വാഹന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന തരത്തില്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്. വാഹന മേഖലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടി എത്തിയതോടെയാണിത്. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമുള്ള സ്ഥലങ്ങളും ഇനി മുതല്‍ ഗൂഗിള്‍...

Latest news