Uae
സ്വാത് ചലഞ്ച് ഫെബ്രുവരി ഏഴ് മുതൽ
കാണികൾക്ക് സൗജന്യ ടിക്കറ്റ്
ദുബൈ | ലോകത്തെ ഏറ്റവും മികച്ച പോലീസ് സേനകളും സ്‌പെഷ്യൽ ഫോഴ്‌സുകളും മാറ്റുരയ്ക്കുന്ന “യു എ ഇ സ്വാത് ചലഞ്ച് 2026′ ഏഴാം പതിപ്പ് കാണുന്നതിനായി പൊതുജനങ്ങൾക്ക് സൗജന്യ ടിക്കറ്റുകൾ ലഭ്യമാകുമെന്ന് സംഘാടക സമിതി അറിയിച്ചു. വെർജിൻ മെഗാസ്റ്റോർ വെബ്സൈറ്റ് വഴി ആളുകൾക്ക് ടിക്കറ്റുകൾ സൗജന്യമായി ബുക്ക് ചെയ്യാവുന്നതാണ്.
ഫെബ്രുവരി ഏഴ് മുതൽ 11 വരെ ദുബൈ അൽ റുവയ്യയിലെ ട്രെയിനിംഗ് സിറ്റിയിലാണ് മത്സരങ്ങൾ നടക്കുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്‌പെഷ്യൽ ടാക്റ്റിക്കൽ ടീമുകൾ, ദ്രുതകർമ സേനകൾ, പോലീസ് യൂണിറ്റുകൾ എന്നിവർ തങ്ങളുടെ കരുത്തും കൃത്യതയും പ്രകടിപ്പിക്കാൻ ദുബൈയിൽ ഒത്തുചേരും.
കഴിഞ്ഞ വർഷം ഏകദേശം 18,000 പേരാണ് നറുക്കെടുപ്പിലൂടെയും മറ്റും സൗജന്യ ടിക്കറ്റുകൾ സ്വന്തമാക്കി മത്സരം കാണാനെത്തിയത്. ഇത്തവണയും വലിയ ജനപങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.



