Connect with us

Kerala

അതിജീവിതന്റെ ഒപ്പമാണ് താന്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ

സിപിഐയില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന ശ്രീനാദേവി ഇപ്പോള്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ്.

Published

|

Last Updated

പത്തനംതിട്ട| ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. കേസിന്റെ വിധി വരാതെ ഒന്നും പറയാനാവില്ല. കോടതിയാണ് കുറ്റക്കാരനാണോയെന്ന് പറയേണ്ടത്. സത്യത്തിനൊപ്പമാണ് താനെന്നും നില്‍ക്കുന്നതെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. സിപിഐയില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന ശ്രീനാദേവി ഇപ്പോള്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ അതിജീവിതന്റെ ഒപ്പമാണ് താന്‍. അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ. അദ്ദേഹത്തിനൊപ്പമാണ്. പിന്നെ സത്യത്തിനൊപ്പവും. അത് അവള്‍ക്കൊപ്പമാണോ അവനൊപ്പമാണോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും ശ്രീനാദേവി കുഞ്ഞമ്മ ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു.