Kerala
ദ്വാരപാലക ശില്പ കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ വിജിലന്‍സ് കോടതി അനുമതി
തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊല്ലം വിജിലന്‍സ് കോടതി ഈമാസം 19ലേക്ക് മാറ്റി.
കൊല്ലം|ശബരിമല ദ്വാരപാലക ശില്പ കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് വിജിലന്‍സ് കോടതി അനുമതി. കട്ടിളപ്പാളി കേസിലെ ജാമ്യപേക്ഷയിലാണ് കോടതി നടപടി. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം മുന്നോട്ടുവെച്ചതോടെയാണ് കോടതി തീരുമാനം.
അതേസമയം, തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊല്ലം വിജിലന്‍സ് കോടതി ഈമാസം 19ലേക്ക് മാറ്റി. എസ്‌ഐടിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചതിന് ശേഷമായിരിക്കും തന്ത്രിയുടെ ജാമ്യഅപേക്ഷയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുക. നിലവില്‍ കോടതിയുടെ കസ്റ്റഡിയിലാണ് തന്ത്രിയുള്ളത്. അതുകൊണ്ടാണ് ദ്വാരപാലക ശില്പ കേസില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതിയുടെ അനുമതി എസ്‌ഐടി തേടിയത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പം എന്നിവ കൊണ്ടുപോകുമ്പോള്‍ തന്ത്രി സന്നിധാനത്തുണ്ടായിരുന്നു. അതുകൊണ്ടു തന്ത്രിയെ കൂടി കേസില്‍ പ്രതിയാക്കണമെന്ന ആവശ്യമാണ് എസ്‌ഐടി മുന്നോട്ട് വെച്ചത്.
അതേസമയം, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ 14 ദിവസത്തേക്ക് വീണ്ടും റിമാന്‍ഡ് ചെയ്തു. കൊല്ലം വിജിലന്‍സ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ജനുവരി 27ന് വീണ്ടും ഹാജരാക്കണം.



