Connect with us

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ യുഡിഎഫിന് അട്ടിമറിജയം

എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ യുഡിഎഫിന് അട്ടിമറിജയം. 83 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്റെ കെഎച്ച് സുധീര്‍ഖാന്റെ വിജയം. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍. നൗഷാദ് 2819 വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തി. എന്‍.ഡി.എ സ്ഥാനാര്‍ഥി സര്‍വശക്തിപുരം ബിനു 2437 വോട്ടുകള്‍ നേടി. സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഹിസാന്‍ ഹുസൈന്‍ 494 വോട്ട് നേടിയപ്പോള്‍ എസ്.ഡി.പി.ഐയുടെ മാഹീന്‍. എസ് 33 വോട്ടും എ.എ.പിയുടെ സമിന്‍ സത്യദാസ് 31 വോട്ടും നേടി. അബ്ദുള്‍റഷീദ്  118 വോട്ട്, വിജയമൂര്‍ത്തി 65, ഷാജഹാന്‍ 13 എന്നിങ്ങനെയാണ് മറ്റുള്ള സ്ഥാനാര്‍ഥികള്‍ നേടിയത്.

സ്വതന്ത്ര സ്ഥാനാര്‍ഥി അപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ തദ്ദേശതിരഞ്ഞെടുപ്പിന്റെ  തലേദിവസം മരിച്ചതിനെത്തുടര്‍ന്നാണ് വിഴിഞ്ഞം വാര്‍ഡിലെ തെരഞ്ഞെടുപ്പ് ഇന്നലത്തേക്ക് മാറ്റിയത്. ഒന്‍പതുപേരാണ് ആകെ മത്സരിച്ചത്.

 

Latest