Connect with us

Kerala

തിരുവനന്തപുരം ഇന്ധനം കൊണ്ടുപോയ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച് അപകടം

ഗുഡ്‌സ് ട്രെയിനിന്റെ ഒരു ബോഗിയില്‍ നിന്ന് തീ ഉയരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം ഉപ്പിടാമൂട് പാലത്തിന് സമീപം ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച് അപകടം. ഇന്ന് രാവിലെയാണ് ഇന്ധനം കൊണ്ടുപോയ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചത്. അഗ്‌നിശമന സേനയെത്തി തീയണച്ചു. ഗുഡ്‌സ് ട്രെയിനിന്റെ ഒരു ബോഗിയില്‍ നിന്ന് തീ ഉയരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് അഗ്‌നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. ഇലക്ട്രിക് ലൈനില്‍ തട്ടി ഒരു പക്ഷിയുടെ ചിറകില്‍ തീപിടിക്കുകയും ഈ പക്ഷി ബോഗിയില്‍ വീഴുകയും ചെയ്‌തെന്നാണ് വിവരം. ഇതാണ് തീപിടിത്തതിന് കാരണമായത്.

---- facebook comment plugin here -----

Latest