Kerala
പെവളിഗെയില്‍ ലീഗ് അംഗം ബിജെപിക്ക് വോട്ട് ചെയ്തു; സ്റ്റാന്‍ഡിങ് കമ്മറ്റി ബിജെപിക്ക്
ലീഗ് അംഗത്തിന്റെ പിന്തുണയോടെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായി ബിജെപിയുടെ സുമന ജി ഭട്ട് വിജയിച്ചു
കാസര്‍കോട് | കാസര്‍കോട് പൈവളിഗെയില്‍ മുസ്ലീം ലീഗ് അംഗം ബിജെപി വോട്ട് ചെയ്തതോടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ബിജെപി പിടിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് അംഗം ബി ജെ പിക്ക് വോട്ട് ചെയ്തു. ലീഗ് അംഗത്തിന്റെ പിന്തുണയോടെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായി ബിജെപിയുടെ സുമന ജി ഭട്ട് വിജയിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ നേരത്തെ നാല് യു ഡി എഫ് അംഗങ്ങള്‍ ബി ജെ പിക്ക് വോട്ട് ചെയ്തിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് 4 യു ഡി എഫ് അംഗങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തത്. ആകെ 21 അംഗങ്ങളില്‍ യുഡിഎഫിന് 9, എല്‍ഡിഎഫിന് 7, ബിജെപിക്ക് 5 എന്നിങ്ങനെയായിരുന്നു കക്ഷി നില. യു ഡി എഫ് അംഗങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തതോടെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ എല്‍ ഡി എഫിന് ഭൂരിപക്ഷം നഷ്ടമായി.




