Connect with us

Status

"രാജ്യം വീണ്ടും വിൽപ്പനക്ക് '

ശക്തമായ സ്വകാര്യവത്കരണ സമ്മർദങ്ങൾക്കിടയിലും മൂലധന ശക്തികൾക്ക് പിടിമുറുക്കാൻ കഴിഞ്ഞിട്ടില്ലാത്ത വൈദ്യുതി വിതരണ മേഖല പോലും ഇപ്പോൾ വിൽപ്പനക്ക് വെച്ചുകഴിഞ്ഞു. കേന്ദ്ര സർക്കാറിന്റെ പുതിയ നീക്കത്തിനെതിരെ ലോകത്തുടനീളമുള്ള ഇന്ത്യൻ ജനത ശക്തമായ പ്രതിഷേധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ വിവിധ പ്രൊഫൈലുകളിൽ പ്രതിഷേധം തുടരുകയാണ്.

Published

|

Last Updated

രാജ്യത്തെ പൊതമേഖലാ സ്ഥാപനങ്ങൾ വീണ്ടും വിൽപ്പനക്ക് വെച്ച വാർത്തയാണ് ഈ വാരം സോഷ്യൽ മീഡിയ ചർച്ച ചെയ്തത്. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ഇക്കാര്യം കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ രാജ്യത്തിന്റെ പൊതുമുതൽ കോർപറേറ്റുകൾക്ക്‌ വിറ്റഴിക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. അടുത്ത നാല് വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ആസ്തി വിറ്റ് ആറ് ലക്ഷം കോടി രൂപ നേടാനുള്ള പാക്കേജാണ് ധനമന്ത്രി നിർമലാ സീതാരാമൻ ഈയിടെ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

റോഡ്, റെയിൽവേ, ഊർജം, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സംഭരണ ശാലകൾ, വൈദ്യുതി നിലയങ്ങൾ, ഖനികൾ തുടങ്ങി 13 അടിസ്ഥാന സൗകര്യ മേഖലകളിലെ ഇരുപതിലധികം ആസ്തികളിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നു എന്നതാണ് ഏറ്റവും ഒടുവിലെ വാർത്ത. നിതി ആയോഗാണ് കൈമാറ്റ നടപടിക്രമം തയ്യാറാക്കിയത്.
ബജറ്റിൽ പ്രഖ്യാപിച്ച ഏകദേശം 43 ലക്ഷം കോടിയോളം വരുന്ന ആസ്തി വിൽപ്പനയുടെ 14 ശതമാനം വരുന്നതാണിവ. വെയർഹൗസിംഗ്, ഖനനം, വ്യോമയാനം, തുറമുഖം, സ്റ്റേഡിയങ്ങൾ, നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് സ്വത്തുക്കൾ എന്നിവയടക്കം വിറ്റഴിക്കുന്നതിൽ ഉൾപ്പെടും. കോഴിക്കോട് വിമാനത്താവളം ഉൾപ്പെടെ 25 വിമാനത്താവളങ്ങളുടെ വിൽപ്പനയിലൂടെ 20,782 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

റോഡ് മേഖലയിൽനിന്ന് 1.6 ലക്ഷം കോടി, റെയിൽവേ മേഖലയിൽനിന്ന് 1.5 ലക്ഷം കോടി, വൈദ്യുതി ഉത്പാദനത്തിൽ നിന്ന് 39,832 കോടി, തുറമുഖങ്ങളിൽനിന്ന് 12,828 കോടി, ടെലികോം മേഖലയിൽനിന്ന് 35,100 കോടി, സ്റ്റേഡിയങ്ങളിൽനിന്ന് 11,450 കോടി, വൈദ്യുതി വിതരണ മേഖലകളിൽനിന്ന് 45,000 കോടി, ഖനന മേഖലയിൽ നിന്ന് 28,747 കോടി, പ്രകൃതി വാതക മേഖലയിൽ നിന്ന് 24,462 കോടി, റിയൽ എസ്റ്റേറ്റിൽ നിന്ന് 15,000 കോടി എന്നിങ്ങനെയാണ് കേന്ദ്രത്തിന്റെ വിറ്റഴിക്കൽ പദ്ധതി.
ശക്തമായ സ്വകാര്യവത്കരണ സമ്മർദങ്ങൾക്കിടയിലും മൂലധന ശക്തികൾക്ക് പിടിമുറുക്കാൻ കഴിഞ്ഞിട്ടില്ലാത്ത വൈദ്യുതി വിതരണ മേഖല പോലും ഇപ്പോൾ വിൽപ്പനക്ക് വെച്ചുകഴിഞ്ഞു. കേന്ദ്ര സർക്കാറിന്റെ പുതിയ നീക്കത്തിനെതിരെ ലോകത്തുടനീളമുള്ള ഇന്ത്യൻ ജനത ശക്തമായ പ്രതിഷേധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ വിവിധ പ്രൊഫൈലുകളിൽ പ്രതിഷേധം തുടരുകയാണ്.

Latest