തീരുമാനങ്ങള്‍

കളിവഞ്ചി നഷ്ടമായവന്‍ കപ്പലോടിക്കരുത് പലതിനെയും ഉള്‍ക്കൊണ്ട് ചിലത് നിഷേധിക്കാം വിള കാണുന്നത് കളയുള്ളതിനാല്‍ വഴി പതറുമ്പോള്‍ മൊഴി മാറുന്നു കനല്‍ ഹൃദയം കവി ഹൃദയം അരുവി കഴിഞ്ഞാ- ലഗാധ ഗര്‍ത്തം ഉടമയുടെ ജീവ- നടിമ വിയര്‍പ്പാല്‍ ഇഹത്തിലുള്ളത്ര ഐതീഹ്യത്തില്‍ അഹത്തിലുള്ളത്ര അന്യനില്‍ ഇത്രകൂടി; എല്ലാ ഓര്‍മകള്‍ക്കും മറവിയാണനുഗ്രഹം

കണ്ണട

'മുത്തച്ഛനെന്താ ഇവിടെ തിരയുന്നത്..' തന്റെ മുറിയിലെ മേശവലിപ്പില്‍ എന്തോ തിരക്കിട്ട് തിരയുന്ന മുത്തച്ഛനോട് അമ്മു ദേഷ്യത്തോടെ ചോദിച്ചു.. 'എന്റെ കണ്ണട കാണുന്നില്ല മോളേ.. ഇവിടെയെങ്ങാനും മറന്നു വെച്ചോ എന്നറിയാന്‍ നോക്കിയതാ..' 'പിന്നേ.. എന്റെ മുറിയിലല്ലേ കണ്ണട.. മുത്തച്ഛന്റെ...

ക്ഷയ രോഗി

കവല നിറയെ ക്ഷയ രോഗികള്‍ ഓഫീസുകളില്‍, കലാലയങ്ങളില്‍, ഉദ്യാനങ്ങളില്‍, കോടതിയില്‍, മീഡിയയില്‍... തലയുയര്‍ത്താനാകാതെ വിരലനക്കാന്‍ കഴിയാതെ ഉറക്കെയൊന്നു കുരക്കാന്‍ ത്രാണിയില്ലാതെ ചുമച്ചു നീങ്ങുന്നുണ്ട് തേച്ചുമിനുക്കിയ ക്ഷയരോഗികള്‍. ഉദരം പേറുന്ന നീര്‍മുകുളങ്ങളില്‍ ബാക്ടീരിയകള്‍ തിളച്ചു മറിയുന്നു. നട്ടെല്ല് വളച്ചും നെഞ്ചകം പിളര്‍ത്തിയും ചുമക്കൊപ്പം പുറത്തെടുക്കുന്ന കഫക്കട്ടകളില്‍ ഭക്ത വിധേയത്വത്തിന്റെ കൊടിയടയാളങ്ങളുണ്ട്. പൊള്ളുന്ന പനികളില്‍ പ്രതിരോധം പാളിയവന്റെ ദീനരോദനങ്ങളുമുണ്ട്. താഴോട്ടോടുന്ന...

അതിര്‍മരം

അതിരിലൊരുമരം അപ്പുറമിപ്പുറം വാദകോലാഹലം ചുവടുറപ്പിന്‍ ചോല വെയില്‍ തേടിയ ചില്ല പന്തലിച്ചനുദിനം ഒറ്റമരക്കാട് തണല്‍ച്ചിറക് പൂവിട്ട ഭൂമിക്കുട പ്രകൃതിതന്‍ ശ്വാസകോശം കിളിക്കുഞ്ഞിന്‍ കളിക്കൂട് മരം വരമല്ലോ.. തളിരിലക്കുരുന്നുകള്‍ ഭീതിയില്‍ മുളയ്ക്കവെ കരിയിലച്ചില്ലകള്‍ മരവിച്ചടരവെ, മത്സരിച്ചുയരുന്ന മഴുമൂര്‍ച്ചയില്‍ വീണു പറക്കമുറ്റാക്കിളി ക്കൊപ്പമിന്നതിര്‍മരം. .

സ്വപ്നങ്ങള്‍ പറയുന്നത് – കവിത

ഇന്നലെ സ്വപ്നങ്ങളെന്നുമെന്‍ കൂടപ്പിറപ്പുകള്‍ ഇന്നലെ കണ്ട സ്വപ്നം; വെറുതേ എന്നെ കളിയാക്കി, പിന്നെ പുതപ്പിനടിയില്‍ സുഖനിദ്രതേടി പാതിരാത്രിയില്‍. തണുത്ത മഞ്ഞുകണം മെല്ലെ പുതപ്പിനുള്ളിലേക്ക് ഊര്‍ന്നിറങ്ങി സുഖനിദ്രയ്ക്ക് ഭംഗം വരുത്താന്‍ ഏറെ കൊതിച്ചു, ഇന്നലെയുടെ രാവില്‍. ഇന്ന് നേരം പുലര്‍ന്നപ്പോള്‍ ഞാനൊരു പുതിയ ലോകത്തെ സ്വപ്നം കണ്ട മാത്രയില്‍ ഞാന്‍ ഞെട്ടി...

Latest news