Kerala
ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം വാമനപുരം നദിയില്‍ കണ്ടെത്തി
കോട്ടയം സ്വദേശി സുധീഷ് (30) ആണ് മരിച്ചത്
തിരുവനന്തപുരം | ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം വാമനപുരം നദിയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി സുധീഷ് (30) ആണ് മരിച്ചത്.
ചിറയിന്‍കീഴ് വലിയകട തോപ്പില്‍ പാലത്തിന് സമീപത്തെ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സുധീഷ് നദിയില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീണതാകാമെന്നാണ് കരുതുന്നത്.
രാവിലെ മുതല്‍ യുവാവിനെ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് വീടിനോട് ചേര്‍ന്നുള്ള നദിക്കരയില്‍ ചൂണ്ട ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഇന്നലെ കോട്ടയത്തേക്ക് മടങ്ങാനിരിക്കെയാണ് അപകടം. ചിറയിന്‍കീഴ് പോലീസ് കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Content Highlights:
The body of a 30-year-old Kottayam native was recovered from the Vamanapuram river near Chirayinkeezhu. Sudheesh went missing while fishing during a visit to attend a relative’s funeral ceremony. Attingal fire force retrieved the body after a three-hour search, and police launched an inquiry.



