Connect with us

Kerala

16 കാരിക്ക് 86 കാരിയുടെ എക്‌സ്‌റേ പ്രകാരം ചികിത്സ; കോന്നി മെഡിക്കല്‍ കോളേജിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കൂടല്‍ സ്വദേശിനിയായ 16കാരിക്കാണ് എക്‌സ്‌റേ മാറി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ചികിത്സാ പിഴവ് അനുഭവിക്കേണ്ടി വന്നത്

Published

|

Last Updated

പത്തനംതിട്ട | കോന്നി മെഡിക്കല്‍ കോളേജില്‍ 16 കാരിക്ക് 86 കാരിയുടെ എക്‌സ്‌റേ പ്രകാരം ചികിത്സ നല്‍കിയെന്ന ആരോപണത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കൂടല്‍ സ്വദേശിനിയായ 16കാരിക്കാണ് എക്‌സ്‌റേ മാറി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ചികിത്സാ പിഴവ് അനുഭവിക്കേണ്ടി വന്നത്.

ശ്വാസതടസ്സത്തിന് ചികിത്സ തേടിയെത്തിയതായിരുന്നു പെണ്‍കുട്ടി. എക്‌സ്‌റേ എടുക്കാന്‍ പോയപ്പോള്‍ 86 വയസ്സുള്ള മറ്റൊരു രോഗിയുടെ എക്‌സ്‌റേ ഫിലിം ആണ് മാറി നല്‍കിയത്. ഇത് ശ്രദ്ധിക്കാതെ ഡോക്ടര്‍ പരിശോധന നടത്തി മരുന്ന് കുറിച്ചുനല്‍കിയെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോടും ആശുപത്രി സൂപ്രണ്ടിനോടും കോന്നി എസ് എച്ച് ഒയോടും കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ സിസിലി ജോസഫ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

Content Highlights:
The Child Rights Commission registered a case against Konni Medical College for treating a 16-year-old girl based on an 86-year-old patient’s X-ray. Acting chairperson Cecily Joseph called for reports from the Medical Education Director, hospital superintendent, and Konni SHO regarding the incident.

 

Latest