campulse
നിലാവെട്ടം
നിലാവിനോടൊപ്പം ചേർന്ന താരകങ്ങളെ കണ്ടിട്ടില്ലേ, അവരെപ്പോലെ ഭാഗ്യം ചെയ്തവരാരാണ്...

നിലാവിനോടൊപ്പം ചേർന്ന
താരകങ്ങളെ കണ്ടിട്ടില്ലേ
അവരെപ്പോലെ ഭാഗ്യം ചെയ്തവരാരാണ്…
അവർ വാടിപ്പോകാറേയില്ല..
അവർ മങ്ങുന്നു എന്നു തോന്നിയാലും
പൂനിലാവ് അവർക്കു വെണ്മയേകും..
പോകുന്നിടത്തെല്ലാം അറിവിന്റെ
നിലാവെളിച്ചം തൂകുന്ന
അമ്പിളിക്കെന്നും
അവരായിരിക്കും കുളിർമ.
പൂനിലാവിൽ നിന്ന് പകർന്നെടുക്കുന്ന
ഒളിനന്മ അവരും പ്രകാശിപ്പിക്കും.
അന്ധകാരത്തിൽ നിൽക്കുന്ന നമുക്ക്
അതെമ്പാടും മതിയാകും.
ആഇശ
മഅദിൻ ഹിയ അക്കാദമി
സ്വലാത്ത് നഗർ
രചനകൾ അയക്കേണ്ട വിലാസം : പത്രാധിപർ, ക്യാംപൾസ്
പ്രതിവാരം, സിറാജ് ദിനപത്രം. കിഴക്കേ നടക്കാവ്, കോഴിക്കോട്-673006.
sirajprathivaram@gmail.com
രചനകൾക്കൊപ്പം ഫോട്ടോയും
മേൽവിലാസവും ഫോൺ നമ്പറും
പഠിക്കുന്ന കോളജ്, കോഴ്സ് എന്നിവ കൂടി ഉൾപ്പെടുത്തണം
---- facebook comment plugin here -----