Connect with us

National

സാങ്കേതിക തകരാര്‍; ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡാറ്റയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റം തകരാറിലായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹി വിമാനത്താവളത്തില്‍ സാങ്കേതിക തകരാര്‍ കാരണം വൈകിയത് അന്താരാഷ്ട്ര സര്‍വീസുകളടക്കം 800 വിമാന സര്‍വീസുകള്‍.അതേ സമയം തകരാര്‍ ഇനിയും പരിഹരിക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍വീസുകള്‍ താളം തെറ്റിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ടിക്കറ്റെടുത്ത യാത്രക്കാര്‍ വിമാന കമ്പനികളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡാറ്റയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റം തകരാറിലായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. നിലവില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടാണ് ഫ്‌ലൈറ്റ് മാന്വല്‍ കൈകാര്യം ചെയ്യുന്നതെന്നും ഇതാണ് വിമാനങ്ങള്‍ വൈകാന്‍ കാരണമാകുന്നതെന്നുമാണ് അധികൃതര്‍ പറയുന്നത്.

ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറായത് പറ്റ്‌ന, മുംബൈ മുതലായ രാജ്യത്തെ പല വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. അതേസമയം ഡല്‍ഹിയിലടക്കം തെറ്റായ സിഗ്‌നലുകളയച്ച് വിമാനങ്ങളെ വഴിതെറ്റിക്കുന്ന ജിപിഎസ് സ്പൂഫിങിന് ശ്രമം നടക്കുന്നതായും, ഡിജിസിഎ ഇതില്‍ അന്വേഷണം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

 

Latest