Kerala
ബെംഗളൂരു - എറണാകുളം വന്ദേ ഭാരത് ഉദ്ഘാടനം നാളെ; സര്‍വീസ് 11 മുതല്‍
എട്ട് കോച്ചുകളുള്ള ട്രെയിന്‍ ബുധന്‍ ഒഴികെ ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ് നടത്തും
തിരുവനന്തപുരം | കേരളത്തിന് പുതുതായി അനുവദിച്ച ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്‌സ്പ്രസ് (26651/26652) ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ശനിയാഴ്ച രാവിലെ 8.15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും. സര്‍വീസ് 11 മുതല്‍ ആരംഭിക്കുമെന്ന് റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു.
എട്ട് കോച്ചുകളുള്ള ട്രെയിന്‍ ബുധന്‍ ഒഴികെ ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ് നടത്തും. ബെംഗളുരുവില്‍ രാവിലെ 5.10 ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. തിരികെയുള്ള സര്‍വീസ് എറണാകുളത്ത് നിന്ന് ഉച്ചകഴിഞ്ഞ് 2.20 ന് പുറപ്പെട്ട് രാത്രി 11 ന് ബംഗളൂരുവില്‍ എത്തും.
എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ തുടങ്ങിയവര്‍ സംബന്ധിക്കും




