Connect with us

Kerala

ആഭിചാരത്തിന്റെ പേരില്‍ യുവതിക്ക് ക്രൂര പീഡനം; ഭര്‍ത്താവടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

യുവതിക്ക് മദ്യം നല്‍കുകയും ബീഡി വലിപ്പിക്കുകയും വായില്‍ ഭസ്മം കുത്തിനിറയ്ക്കുകയും ദേഹം പൊള്ളിക്കുകയും ചെയ്തു.

Published

|

Last Updated

കോട്ടയം |  ആഭിചാരത്തിന്റെ പേരില്‍ യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടിന് നടന്ന സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും മണര്‍കാട് സ്വദേശിയുമായ അഖില്‍ദാസ്, പിതാവ് ദാസ്, പത്തനംതിട്ട സ്വദേശി ശിവദാസ് എന്നിവരെയാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്.

ദുരാത്മാക്കള്‍ യുവതിയുടെ ദേഹത്ത് കയറിയിട്ടുണ്ടെന്നും ഇത് ഒഴിപ്പിക്കാനെന്നും ആരോപിച്ചായിരുന്നു ആഭിചാരക്രിയ. അഖില്‍ദാസിന്റെയും യുവതിയുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവരും വീട്ടില്‍ കഴിയവെ അഖിലിന്റെ അമ്മയാണ് യുവതിയുടെ ശരീരത്തില്‍ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കള്‍ കയറിയിട്ടുണ്ടെന്ന് പറഞ്ഞത്.

പിന്നാലെ യുവാവിന്റെ അമ്മ തന്നെയാണ് ആഭിചാരക്രിയക്കായി ആളെ വിളിച്ചുവരുത്തിയത്. രണ്ടാം തീയതി രാവിലെ 11 മുതല്‍ രാത്രി ഒമ്പത് വരെയായിരുന്നു പീഡനം. യുവതിക്ക് മദ്യം നല്‍കുകയും ബീഡി വലിപ്പിക്കുകയും വായില്‍ ഭസ്മം കുത്തിനിറയ്ക്കുകയും ദേഹം പൊള്ളിക്കുകയും ചെയ്തു.

പിന്നാലെ യുവതിയുടെ മനോനില തകരാറിലായി . ഇത് മനസിലാക്കിയ പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തിലാണേ് ക്രൂരത വെളിവായത്. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Latest